
ദില്ലി: വോട്ടര്‍ പട്ടിക ക്രമക്കേടില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി. ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് മുൻപ് സോണിയ ഗാന്ധിയുടെ പേര് വോട്ടർപട്ടികയിലുണ്ടായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. ഇത് സംബന്ധിച്ച രേഖ അനുരാഗ് താക്കൂർ പുറത്ത് വിട്ടു. സോണിയ ഗാന്ധിയുടെ പേര് 1980ലെ വോട്ടർ പട്ടികയിലുണ്ട്. സഫ്ദർജംഗ് റോഡിലെ നൂറ്റി നാൽപത്തിയഞ്ചാം ബൂത്തിലെ വോട്ടറായിരുന്നു സോണിയയെന്ന് രേഖയിൽ വ്യക്തമാണ്. അനധികൃത കുടിയേറ്റക്കാർക്ക് വേണ്ടിയും കള്ളവോട്ടിന് വേണ്ടിയുമാണ് കോൺഗ്രസ് ബഹളം വയ്ക്കുന്നതെന്നും അനുരാഗ് താക്കൂർ പരിഹസിച്ചു. 1983ലാണ് സോണിയ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം കിട്ടുന്നത് എന്നാൽ അതിന് മുൻപേ ഇവിടുത്തെ വോട്ടർ പട്ടികയിൽ സോണിയയുണ്ട്
റായ്ബറേലിയിലെ കള്ള വോട്ടും ബിജെപി ചൂണ്ടിക്കാട്ടി.ഒരാൾക്ക് മൂന്ന് വോട്ടർ കാർഡെന്ന് അനുരാഗ് താക്കൂർ പറഞ്ഞു.47 വോട്ടർമാർക്ക് ഒരു അഡ്രസാണ്. രാഹുൽഗാന്ധി യുടെ മണ്ഡലത്തിലും കള്ളവോട്ടെന്ന് അനുരാഗ് താക്കൂര്‍ ആരോപിച്ചു.വയനാട്ടിൽ വ്യാപക കള്ളവോട്ട് 52 വോട്ടർമാർക്ക് ഒരു അഡ്രസാണ്. വണ്ടൂർ,ഏറനാട് മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നു തിരുവമ്പാടി മണ്ഡലത്തിലും കള്ളവോട്ടുണ്ട്. കൽപറ്റ മണ്ഡലത്തിലും കള്ളവോട്ട് നടന്നു. സ്റ്റാലിൻ്റെയും, അഖിലേഷ് യാദവിന്‍റേയും മണ്ഡലങ്ങളിൽ വ്യാപകകള്ളവോട്ടെന്നും അനുരാഗ് താക്കൂർ ആരോപിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam