നിലപാടിലുറച്ച് എം വി ഗോവിന്ദൻ; 'അവസരവാദം എന്നത് അശ്ലീലഭാഷയല്ല, വിമര്‍ശിച്ചത് തെറ്റായ നിലപാട് സ്വീകരിച്ചവരെ'

Published : Aug 13, 2025, 01:34 PM IST
Govindhan

Synopsis

തെറ്റായ നിലപാട് സ്വീകരിച്ച സഭയിലെ ചിലരെ മാത്രമാണ് വിമർശിച്ചതെന്ന് എംവി ഗോവിന്ദന്‍

കണ്ണൂര്‍: പാംപ്ലാനിക്കെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അവസരവാദത്തെ അവസരവാദം എന്ന് തന്നെ വിമർശിക്കുമെന്നും അവസരവാദം എന്നത് അശ്ലീലഭാഷയല്ല, അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദി എന്ന് തന്നെ പറയണം എന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. എം വി ഗോവിന്ദൻ - ഗോവിന്ദചാമി പരാമർശത്തിലും അദ്ദേഹം പ്രതികരിച്ചു. തെറ്റായ നിലപാട് സ്വീകരിച്ച സഭയിലെ ചിലരെ മാത്രമാണ് വിമർശിച്ചതെന്നും ഓരോരുത്തരും അവരുടെ നിലവാരത്തിനനുസരിച്ചാണ് പ്രതികരിക്കുക എന്നുമാണ് അദ്ദേഹം പരഞ്ഞത്.

തൃശ്ശൂരിലെ വോട്ട് വിവാദത്തിലും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. മറ്റിടങ്ങളിൽ നിന്ന് തൃശൂരിലെത്തി വോട്ട് ചേർത്തത് തെറ്റായ നടപടിയാണ്. ഇതില്‍ ബിജെപി രാഷ്ട്രീയമായി ഉത്തരം പറയണം. പരിശോധിച്ച് നിലപാട് സ്വീകരിക്കണം. ആവശ്യമായ പരിശോധന നടത്തണം എന്നുമാണ് പ്രതികരണം.

 

PREV
Read more Articles on
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി