ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം അവശേഷിക്കെ ബിജെപി സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നു

By Web TeamFirst Published Nov 1, 2018, 3:01 PM IST
Highlights

കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പു നടക്കുന്ന രാമനഗര നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ചന്ദ്രശേഖർ കോൺഗ്രസിൽ ചേർന്നു. ബിജെപി നേതാക്കൾ പരിഗണിക്കുന്നില്ലെന്ന ആരോപണത്തിന് പിന്നാലെയാണ് തീരുമാനം. 

ബെംഗളൂരു: കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പു നടക്കുന്ന രാമനഗര നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ചന്ദ്രശേഖർ കോൺഗ്രസിൽ ചേർന്നു. ബിജെപി നേതാക്കൾ പരിഗണിക്കുന്നില്ലെന്ന ആരോപണത്തിന് പിന്നാലെയാണ് തീരുമാനം. നവംബർ 3നാണ് രാമനഗര നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയാണ് കോൺഗ്രസ്‌ ജെഡിഎസ് സഖ്യസ്ഥാനാർഥി. 

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച ശേഷമാണ് എല്‍ ചന്ദ്രശേഖര്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും ബിജെപിയില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് എല്‍ ചന്ദ്രശേഖര്‍ ആരോപിക്കുന്നു. ഒരു പാട് പ്രതീക്ഷകളോടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് എംഎല്‍എ സിഎം ലിങ്കപ്പയുടെ മകനാണ് എല്‍ ചന്ദ്രശേഖര്‍.

മകനോട് ബിജെപിയില്‍ ചേരരുതെന്ന് നിര്‍ദേശിച്ചതായിരുന്നുവെന്ന് സിഎം ലിങ്കപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. നവംബര്‍ 3നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ചന്ദ്രശേഖറെ നിര്‍ബന്ധിച്ച് പാര്‍ട്ടിയില്‍ ചേര്‍ത്ത ബിജെപി തന്നെയാണ് ഈ തിരിച്ചടിക്ക് ഉത്തരവാദിയെന്ന് എച്ച് ഡി കുമാരസ്വാമി പറഞ്ഞു. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 

click me!