കീഴാറ്റൂരിലെ ജനങ്ങളെ ബിജെപിയും സംഘപരിവാറും വഞ്ചിച്ചെന്ന് പി.ജയരാജൻ

By Web TeamFirst Published Nov 27, 2018, 10:46 AM IST
Highlights

'ഒരു വശത്ത് ജമാ അത്തെ ഇസ്ലാമിയും മറുവശത്ത് സംഘപരിവാറുമാണ് കീഴാറ്റൂർ സമരത്തിന് പിന്തുണ നൽകിയത്. ജമാ അത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമം 'കീഴാറ്റൂരിൽ സിംഗൂർ ആവർത്തിയ്ക്കുമോ?' എന്ന് പോലും എഴുതി. ഇപ്പോൾ ഇരുകൂട്ടരും ചെയ്തതെന്താണ്? വയൽക്കിളികൾ തുറന്ന് പറയണം.' പി.ജയരാജൻ പറഞ്ഞു. 

കണ്ണൂർ: അലൈൻമെന്‍റ് മാറ്റുമെന്ന കള്ളപ്രചാരണവും വാഗ്ദാനവും നൽകി വയൽക്കിളികളെയും കീഴാറ്റൂരിലെ ജനങ്ങളെയും ബിജെപി വഞ്ചിച്ചെന്ന് സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി പി.ജയരാജൻ. ബിജെപി വഞ്ചിച്ചെന്ന് വയൽക്കിളികൾ കേരളത്തോട് തുറന്ന് സമ്മതിയ്ക്കണം. ഒരു വികസനവിഷയത്തെ സംഘപരിവാർ ഒരു വശത്തും ജമാ അത്തെ ഇസ്ലാമി മറുവശത്തും നിന്ന് ദുരുപയോഗം ചെയ്തതിന്‍റെ ഏറ്റവും പുതിയ അധ്യായമാണിതെന്നും പി.ജയരാജൻ പറഞ്ഞു.

പാരിസ്ഥിതികാഘാതപഠനമുൾപ്പടെ എല്ലാം നടത്തിയ ശേഷമാണ് കീഴാറ്റൂരിൽ ബൈപ്പാസ് അലൈൻമെന്‍റ് നിശ്ചയിച്ചത്. എന്നാൽ ബിജെപിയുടെ പ്രചാരണം ഈ അലൈൻമെന്‍റ് മാറ്റുമെന്നായിരുന്നു. രാഷ്ട്രീയലാഭത്തിന് വേണ്ടി വയൽക്കിളികൾക്ക് സംഘപരിവാർ പിന്തുണ നൽകി. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് നൽകുന്ന വാഗ്ദാനങ്ങൾ പാലിയ്ക്കാനുള്ളതല്ലെന്ന ബിജെപിയുടെ നിലപാട് തെളിയിക്കപ്പെട്ടു. 

സമവായത്തിന്‍റെ അടിസ്ഥാനത്തിലാണ് പലയിടത്തും ബൈപ്പാസ് കൊണ്ടുവരാൻ നിശ്ചയിച്ചത്. കീഴാറ്റൂരിൽ ഭൂരിഭാഗം ജനങ്ങളും ബൈപ്പാസിനെതിരല്ല. പാർട്ടിയോട് അനുഭാവമുള്ള പലരും കാര്യങ്ങൾ മനസ്സിലാക്കി ഭൂമി വിട്ടു നൽകാൻ സമ്മതിച്ചതാണ്. വയൽക്കിളികളുടെ നേതൃത്വത്തിലുള്ള ചിലർ മാത്രമാണ് സമരത്തിൽ തുടരുന്നത്. വികസനവുമായി സഹകരിയ്ക്കാൻ വയൽക്കിളി

'ഒരു വശത്ത് ജമാ അത്തെ ഇസ്ലാമിയും മറുവശത്ത് സംഘപരിവാറുമാണ് കീഴാറ്റൂർ സമരത്തിന് പിന്തുണ നൽകിയത്. ജമാ അത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമം 'കീഴാറ്റൂരിൽ സിംഗൂർ ആവർത്തിയ്ക്കുമോ?' എന്ന് പോലും എഴുതി. ഇപ്പോൾ ഇരുകൂട്ടരും ചെയ്തതെന്താണ്? വയൽക്കിളികൾ തുറന്ന് പറയണം.' പി.ജയരാജൻ പറഞ്ഞു. 

Read More: കീഴാറ്റൂർ ബൈപ്പാസിന്‍റെ അലൈൻമെന്റിൽ മാറ്റമില്ല; വയലിലൂടെ തന്നെ ബൈപ്പാസ് വരും

ബിജെപി തനിസ്വഭാവം കാണിച്ചു; നോട്ടിഫിക്കേഷൻ കടലാസ് കൊണ്ട് സമരം അവസാനിക്കില്ല: സുരേഷ് കീഴാറ്റൂർ

click me!