Asianet News MalayalamAsianet News Malayalam

കീഴാറ്റൂർ ബൈപ്പാസിന്‍റെ അലൈൻമെന്റിൽ മാറ്റമില്ല; വയലിലൂടെ തന്നെ ബൈപ്പാസ് വരും

കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണ നടപടികളുമായി കേന്ദ്രം മുന്നോട്ട്. ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രേഖകളുമായി ഉടമകൾ ജനുവരി 11-നുള്ളില്‍ ഹാജാരാകാനാണ് നിർദ്ദേശം. അലൈൻമെന്‍റ് മാറ്റുമെന്ന ബിജെപിയുടെ ഉറപ്പും ഇതോടെ പാഴായി.

central government on with national highway work in keezhattoor
Author
Kizhattoor, First Published Nov 27, 2018, 8:41 AM IST

കണ്ണൂര്‍: കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണ നടപടികളുമായി കേന്ദ്രം മുന്നോട്ട്. ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രേഖകളുമായി ഉടമകൾ ഹാജാരാകാനാണ് നിർദ്ദേശം. ജനുവരി 11 വരെയാണ് രേഖകളുമായി ഹാജരാകാനുള്ള സമയം. ബദല്‍ പാതകള്‍ക്കായുള്ള സാധ്യത പരിഗണിക്കല്‍ ഒരു ഘട്ടം വരെ എത്തിയ ശേഷമാണ് കേന്ദ്രം പഴ അലൈൻമെന്‍റ് നടപടികളുമായി മുന്നോട്ട് പോകുന്നത്.

വയലും തണ്ണീര്‍ത്തടങ്ങളും ഒഴിവാക്കി അലൈൻമെന്‍റ് പുതുക്കണമെന്ന വയൽക്കിളികളുടെയും ബി.ജെ.പി നേതാക്കളുടെയും ആവശ്യം പരിഗണിച്ച് കീഴാറ്റൂരിൽ ബദൽ പാതയുടെ സാധ്യത തേടാൻ പുതിയ സാങ്കേതിക സമിതിയെ നിയോഗിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഈ ഉറപ്പുകളെല്ലാം പാഴാവുകയാണ്. പഴയ അലൈൻമെന്‍റുമായിത്തന്നെ മുന്നോട്ടു പോകുമെന്ന് കേന്ദ്രഗതാഗതമന്ത്രാലയം മുന്നോട്ടുപോകുന്നതോടെ കീഴാറ്റൂരിൽ ബിജെപിയുടേത് വെറും രാഷ്ട്രീയ ലാഭം കണ്ടുള്ള സമരമായിരുന്നെന്ന് ആരോപണമുയരും. 

പാത കീഴാറ്റൂരിലൂടെ കടന്ന് പോകുന്നത് പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്നും മറ്റ് ബദലുകൾ ഇല്ലെങ്കിൽ മാത്രമേ ഈ അലൈൻമെന്‍റ് പരിഗണിക്കാവൂ എന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. 

കീഴാറ്റൂരില്‍ സിപിഎമ്മും ബിജെപിയും ഒരുപോലെ വഞ്ചിച്ചെന്ന് വയൽക്കിളികൾ. തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും സുരേഷ് കീഴാറ്റൂർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഒരു നോട്ടിഫിക്കേഷൻ കടലാസ് കൊണ്ട് സമരം അവസാനിക്കില്ലെന്ന് വ്യക്തമാക്കിയ സുരേഷ് കീഴാറ്റൂര്‍ ബിജെപി തനി സ്വഭാവം കാണിച്ചുവെന്ന് ആരോപിച്ചു. 

അതേസമയം, അലൈൻമെന്‍റ് മാറ്റുമെന്ന കള്ളപ്രചാരണവും വാഗ്ദാനവും നൽകി വയൽക്കിളികളെയും കീഴാറ്റൂരിലെ ജനങ്ങളെയും ബിജെപി വഞ്ചിച്ചെന്ന് സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി പി.ജയരാജൻ. ബിജെപി വഞ്ചിച്ചെന്ന് വയൽക്കിളികൾ കേരളത്തോട് തുറന്ന് സമ്മതിയ്ക്കണം. ഒരു വികസനവിഷയത്തെ സംഘപരിവാർ ഒരു വശത്തും ജമാ അത്തെ ഇസ്ലാമി മറുവശത്തും നിന്ന് ദുരുപയോഗം ചെയ്തതിന്‍റെ ഏറ്റവും പുതിയ അധ്യായമാണിതെന്നും പി.ജയരാജൻ പറഞ്ഞു.

Read More: ബിജെപി തനിസ്വഭാവം കാണിച്ചു; നോട്ടിഫിക്കേഷൻ കടലാസ് കൊണ്ട് സമരം അവസാനിക്കില്ല: സുരേഷ് കീഴാറ്റൂർ

കീഴാറ്റൂരിലെ ജനങ്ങളെ ബിജെപിയും സംഘപരിവാറും വഞ്ചിച്ചെന്ന് പി.ജയരാജൻ

കീഴാറ്റൂർ ബൈപ്പാസ് നിർമ്മാണം: അലൈൻമെന്‍റ് പുനഃപരിശോധിക്കണമെന്ന് കേന്ദ്രസംഘം

കീഴാറ്റൂരില്‍ ബദല്‍പാത നിര്‍മ്മിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് കേന്ദ്രം

കീഴാറ്റൂർ സമരത്തിന്‍റെ രാഷ്ട്രീയം - വീഡിയോ കാണാം

Follow Us:
Download App:
  • android
  • ios