കീഴാറ്റൂരില്‍ സിപിഎമ്മും ബിജെപിയും ഒരുപോലെ വഞ്ചിച്ചെന്ന് വയൽക്കിളികൾ. തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും സുരേഷ് കീഴാറ്റൂർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി

കീഴാറ്റൂര്‍: കീഴാറ്റൂരില്‍ സിപിഎമ്മും ബിജെപിയും ഒരുപോലെ വഞ്ചിച്ചെന്ന് വയൽക്കിളികൾ. തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും സുരേഷ് കീഴാറ്റൂർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഒരു നോട്ടിഫിക്കേഷൻ കടലാസ് കൊണ്ട് സമരം അവസാനിക്കില്ലെന്ന് വ്യക്തമാക്കിയ സുരേഷ് കീഴാറ്റൂര്‍ ബിജെപി തനി സ്വഭാവം കാണിച്ചുവെന്ന് ആരോപിച്ചു. 

സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സഖാക്കൾ തന്നെ വരും നാളുകളിൽ സമരത്തിന് ഇറങ്ങാതിരിക്കാൻ സിപിഎം ശ്രമിച്ചാൽ മതിയെന്നും സുരേഷ് കീഴാറ്റൂര്‍ കൂട്ടിച്ചേര്‍ത്തു. കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണ നടപടികളുമായി കേന്ദ്രം മുന്നോട്ട് തന്നെയാണ്. ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം കേന്ദ്രം പ്രസിദ്ധീകരിച്ചു. രേഖകളുമായി ഉടമകൾ ഹാജാരാകാനാണ് നിർദ്ദേശം.

Read More: കീഴാറ്റൂർ ബൈപ്പാസിന്‍റെ അലൈൻമെന്റിൽ മാറ്റമില്ല; വയലിലൂടെ തന്നെ ബൈപ്പാസ് വരും