ബിജെപിയുടെ വാര്‍ഷിക വരുമാനം 1027.339 കോടി രൂപ; കോണ്‍ഗ്രസ് കണക്ക് കൊടുത്തില്ല

Published : Dec 18, 2018, 12:45 PM IST
ബിജെപിയുടെ വാര്‍ഷിക വരുമാനം 1027.339 കോടി രൂപ; കോണ്‍ഗ്രസ് കണക്ക് കൊടുത്തില്ല

Synopsis

 2016-17 വര്‍ഷത്തില്‍ കോണ്‍ഗ്രസിന് 225.36 കോടി രൂപ ലഭിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ കക്ഷികള്‍ അവരുടെ വാര്‍ഷിക കണക്കുകള്‍ സമര്‍പ്പിക്കേണ്ട സമയപരിധി ഒക്‌ടോബര്‍ 30ന് കഴിഞ്ഞിരുന്നു.  

ദില്ലി: ഇന്ത്യയില്‍ ഏറ്റവും വരുമാനമുള്ള പാര്‍ട്ടി ബിജെപി തന്നെ. 1027.339 കോടി രൂപയാണ് ബിജെപിയുടെ വരുമാനമെന്ന്  രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ചു 2017-18 സാമ്പത്തിക വര്‍ഷത്തിലെ കണക്ക് പറയുന്നു. തൊട്ടുപിന്നിലെ സി.പി.എമ്മാണ്, 104.847 കോടി രൂപയാണ് സിപിഎമ്മിന്‍റെ വരുമാനം. മായാവതിയുടെ ബി.എസ്.പി 51.694 കോടി രൂപയുടെ വരുമാനമാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ആകട്ടെ ഇതുവരെ വരുമാനം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ 2016-17 വര്‍ഷത്തില്‍ കോണ്‍ഗ്രസിന് 225.36 കോടി രൂപ ലഭിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ കക്ഷികള്‍ അവരുടെ വാര്‍ഷിക കണക്കുകള്‍ സമര്‍പ്പിക്കേണ്ട സമയപരിധി ഒക്‌ടോബര്‍ 30ന് കഴിഞ്ഞിരുന്നു.

ബി.ജെ.പിയുടെ വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏഴ് കോടി രുപയുടെ കുറവ് കാണിക്കുന്നുണ്ട്. 2016-17 വര്‍ഷത്തില്‍ 1034.27 കോടി രൂപയതായിരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 758.47 കോടി രൂപ ചെലവ് വന്നിട്ടുണ്ടെന്നും ബി.ജെ.പി മുന്നോട്ടുവച്ച കണക്കില്‍ പറയുന്നു. സി.പി.എമ്മിന് 83.482 കോടി രൂപയും ബി.എസ്.പിക്ക് 14.78 കോടി രൂപയും ചെലവായിട്ടുണ്ട്. 

ശരത് പവാറിന്‍റെ എന്‍.സി.പിയ്ക്ക് 8.15 കോടി രൂപയുടെ ആസ്തിയുണ്ട്. 8.84 കോടി രൂപ ചെലവാക്കി. വരുമാനത്തേക്കാള്‍ 69 ലക്ഷം രൂപ അധികമായി ചെലവ് ചെയ്തിട്ടുണ്ട് എന്‍സിപിയെന്ന് കണക്കുകള്‍. തൃണമൂല്‍ കോണ്‍ഗ്രസിന് 5.167 കോടിയാണ് മൊത്തം വരുമാനം. സി.പി.ഐയ്ക്ക് 1.55 കോടി വരും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികൾ, കോണ്‍ഗ്രസ് നേതൃത്വത്തിൽ തുടരുന്നതിൽ അർത്ഥമില്ല'; ഇന്ത്യ സഖ്യത്തിൽ തുടരുന്നതിൽ സിപിഎമ്മിൽ പുനരാലോചന
രാജ്യത്ത് പുതിയ ട്രെയിൻ ടിക്കറ്റ് നിരക്ക്! അറിയേണ്ട 10 കാര്യങ്ങൾ