'എന്‍റെ അധികാരം എന്താണെന്ന് നിങ്ങള്‍ക്കറിയില്ലേ'? ; ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി ബിജെപി എംഎല്‍എ

Published : Dec 18, 2018, 12:43 PM ISTUpdated : Dec 18, 2018, 12:48 PM IST
'എന്‍റെ അധികാരം എന്താണെന്ന് നിങ്ങള്‍ക്കറിയില്ലേ'? ; ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി ബിജെപി എംഎല്‍എ

Synopsis

എന്നാല്‍  കര്‍ഷകര്‍ പറയുന്നത് കേള്‍ക്കാന്‍ ഉദ്യോഗസ്ഥ തയ്യാറായില്ലെന്നാണ് എംഎല്‍എ യുടെ ആരോപണം. എന്തായാലും ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ  എംഎല്‍എയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ജനാധിപത്യത്തിന്‍റെ അധികാരമെന്താണെന്ന് ജനം ചൗധരിക്ക് കാണിച്ചുകൊടുക്കമെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു.  

ആഗ്ര: ഉദ്യോഗസ്ഥയെ ഭീക്ഷണിപ്പെടുത്തുന്ന ബിജെപി എംഎല്‍എയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍.  ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ സിക്രിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഉദയ്‍ഭാന്‍ ചൗധരി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തന്നതിന്‍റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതോടെ എംഎല്‍എക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായ ഗരിമ സിംഗിന് നേരെയാണ് എംഎല്‍എയുടെ ആക്രോശവും ഭീഷണിയും. കര്‍ഷകരുടെ കൂടെ ഉദ്യോഗസ്ഥയെ കാണാനെത്തിയതായിരുന്നു എംഎല്‍എ.  താനൊരു എംഎല്‍എയാണെന്നും തന്‍റെ അധികാരത്തിന്‍റെ ശക്തി നിങ്ങള്‍ തിരിച്ചറിയുന്നില്ലേയെന്നുമാണ് എംഎല്‍എയുടെ ഭീഷണി. ഉദ്യോഗസ്ഥയ്ക്ക് എതിരായ ആക്രോശങ്ങളെ തുടര്‍ന്ന് എംഎല്‍എ പറയുന്ന പലതും ദൃശ്യങ്ങളില്‍ വ്യക്തമല്ല. 

എന്നാല്‍  കര്‍ഷകര്‍ പറയുന്നത് കേള്‍ക്കാന്‍ ഉദ്യോഗസ്ഥ തയ്യാറായില്ലെന്നാണ് എംഎല്‍എ യുടെ ആരോപണം. എന്തായാലും ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ  എംഎല്‍എയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ജനാധിപത്യത്തിന്‍റെ അധികാരമെന്താണെന്ന് ജനം ചൗധരിക്ക് കാണിച്ചുകൊടുക്കമെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബലൂൺ സ്ഫോടനത്തിൽ അസ്വാഭാവികതയോ, ബലൂണിൽ ഹീലിയം നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് മരണത്തിൽ അന്വേഷണത്തിന് എൻഐഎ
'മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന് തോന്നി', 39കാരിയായ നഴ്സിനെ കൊലപ്പെടുത്തിയ 25കാരനായ ആൺസുഹൃത്ത് പിടിയിൽ