സ്വന്തം പാർട്ടിയിലെ എംഎൽഎ മാരെപ്പോലും ബിജെപിയ്ക്ക് വിശ്വാസമില്ല: സച്ചിൻ പൈലറ്റ്

Published : Oct 21, 2018, 03:17 PM IST
സ്വന്തം പാർട്ടിയിലെ എംഎൽഎ മാരെപ്പോലും ബിജെപിയ്ക്ക് വിശ്വാസമില്ല: സച്ചിൻ പൈലറ്റ്

Synopsis

ജനങ്ങൾ നൽകിയ വിശ്വാസം തെറ്റിക്കുകയാണ് വസുന്ധര രാജെ സിന്ധ്യെ. കർഷകരോടും ക്ഷത്രിയരോടും ദളിതരോടും  അനുകൂലമായ നിലപാടല്ല അവർ സ്വീകരിച്ചത്. ജനങ്ങൾ ഈ ഭരണത്തിൽ അതൃപ്തരാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

ദില്ലി:  ബിജെപി സർക്കാരിന്റെ കീഴി‍ൽ സംസ്ഥാനത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത് ദുരിതഭരണമാണെന്ന് രാജസ്ഥാൻ കോൺ​ഗ്രസ് മേധാവി സച്ചിൻ പൈലറ്റ്. ക്രമസമാധാനം ഇല്ലാത്ത അവസ്ഥയിലാണ് സംസ്ഥാനം. ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. അടുത്ത ഇലക്ഷനിൽ വസുന്ധര രാജെ സിന്ധ്യെയെ സ്ഥാനാർത്ഥിയാക്കിയതോടെ ജയിക്കാനുള്ള സാധ്യത ബിജെപി ഇല്ലാതാക്കി എന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു. 

കോൺ​ഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. ജയിക്കുമെന്ന ആത്മവിശ്വാസം കോൺ​ഗ്രസിനുണ്ട്. രാജസ്ഥാനിലെ ജനങ്ങൾ ഭരണമാറ്റം ആ​ഗ്രഹിക്കുന്നുണ്ട്. ജനങ്ങൾ നൽകിയ വിശ്വാസം തെറ്റിക്കുകയാണ് വസുന്ധര രാജെ സിന്ധ്യെ. കർഷകരോടും ക്ഷത്രിയരോടും ദളിതരോടും  അനുകൂലമായ നിലപാടല്ല അവർ സ്വീകരിച്ചത്. ജനങ്ങൾ ഈ ഭരണത്തിൽ അതൃപ്തരാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. സ്വന്തം എംഎൽഎ മാരെപ്പോലും വിശ്വാസമില്ലാത്ത അവസ്ഥയിലാണ് ബിജെപി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സിറ്റിം​ഗ് എംഎൽഎ മാർക്ക സീറ്റ് നൽകില്ലെന്ന ബിജെപി നിലപാടിനെക്കുറിച്ചും സച്ചിൻ പൈലറ്റ് പരാമർശിച്ചു.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ