സംസ്ഥാനത്ത് ഇന്ന് ബിജെപി ഹര്‍ത്താല്‍

Web Desk |  
Published : Jul 30, 2017, 06:16 AM ISTUpdated : Oct 05, 2018, 01:25 AM IST
സംസ്ഥാനത്ത് ഇന്ന് ബിജെപി ഹര്‍ത്താല്‍

Synopsis

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍ എസ് എസ് കാര്യവാഹക് വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ശ്രീകാര്യത്ത് ആര്‍ എസ് എസ് കാര്യവാഹക് രാജേഷ് വെട്ടേറ്റ് മരിച്ചത്.

വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ രാജേഷിനെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈപ്പത്തി വെട്ടിമാറ്റിയ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തരശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലുമായി സഹകരിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എഫ്‌സിആർഎ ഭേദഗതി ബിൽ: കേന്ദ്രമന്ത്രി കിരൺ റിജിജു സഭാ നേതൃത്വവുമായി ചർച്ച നടത്തി
മഴ: ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം, വീടിന്റെ മേൽക്കൂര തകർന്ന് അമ്പൂരിയിൽ വയോധികയും മരിച്ചു