
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുതിയ പ്രചരണ തന്ത്രവുമായി ബിജെപി. 'രാജ്യം കെട്ടി പടുത്തുയർത്തുന്നതിന് ജനങ്ങൾ സംഭാവന ചെയ്യുക' എന്ന പ്രഖ്യാപനവുമായാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. നമോ ആപ്പിന്റെ പുതിയ സേവനമായ മൈക്രോ ഡൊണേഷന്‍സിലൂടെയാണ് ജനങ്ങളുടെ കൈയിൽനിന്ന് പണം സംഭാവനയായി പിരിക്കുക.
"രാഷ്ട്രനിർമ്മിതിക്ക് സംഭാവന ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? മുമ്പൊരിക്കലും ഇതുപോലൊരു കര്‍ത്തവ്യം നിർവഹിക്കാനുള്ള അവസരം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടാവില്ല", ഇതാണ് നമോ ആപ്പിന്റെ പുതിയ സ്വാഗത സന്ദേശം. 5 രൂപ, 50 രൂപ, 500 രൂപ, 1000 രൂപ എന്നിങ്ങനെയുള്ള തുകകളാണ് ആപ്പ് വഴി സംഭാവന നല്‍കാന്‍ സാധിക്കുക. ഇങ്ങനെ ലഭിക്കുന്ന സംഭാവനകള്‍ ബിജെപിയുടെ പ്രവര്‍ത്തന ഫണ്ടിലേക്കാണ് എത്തുക.
ലോകത്തിന്റെ പലഭാഗത്തുനിന്നായി സംഭാവന ചെയ്യാൻ താൽപര്യമുണ്ടെന്ന് അറിയിച്ച് നിരവധി ആളുകളാണ് ആപ്പ് വഴി അയക്കുന്നത്. ഇതിനോടനുബന്ധിച്ചാണ് ആപ്പിൽ മൈക്രോ ഡോണേഷന്‍സ് സേവനം ആരംഭിച്ചതെന്ന് ബിജെപിയുടെ ദേശീയ ഇൻഫർമേഷൻ ആന്റ് ടെക്നോളജി ഇൻ ചാർജ് ഉദ്യോഗസ്ഥൻ അമിത് മാൽവി പറഞ്ഞു.
നമോ ആപ്പിൽ മൂന്ന് പുതിയ സേവനങ്ങളാണ് ബിജെപി അവതരിപ്പിച്ചത്. വോളന്റിയർ പ്ലാറ്റ്ഫോം, മർച്ചൻഡൈസ്, മൈക്രോ ഫണ്ടുകൾ എന്നിവയാണവ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam