
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുതിയ പ്രചരണ തന്ത്രവുമായി രംഗത്തെത്തിയിരുക്കുകയാണ് ബിജെപി. നമോ ആപ്പിലൂടെ മോദി മയമുള്ള വിവിധ ഉത്പന്നങ്ങളുടെ വിൽപന നടത്തിയാണ് ബിജെപി പ്രചരണ പരിപാടികൾക്ക് തുടക്കമിട്ടത്. ഇതുവഴി ലഭിക്കുന്ന തുക സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കുന്നതിനായി ഉപയോഗിക്കുമെന്നാണ് ബിജെപിയുടെ വാഗ്ദാനം.
ടീ ഷര്‍ട്ട്, നോട്ടുബുക്ക്, തൊപ്പി, സ്റ്റിക്കേർസ്, കോഫി മഗ്, പേന, ഫ്രിഡ്ജ് മാഗ്‌നെറ്റ് തുടങ്ങിയ നൂറോളം ഉത്പന്നങ്ങൾ നമോ ആപ്പിലൂടെ വിറ്റഴിക്കാനാണ് പദ്ധതി. മേക്ക് ഇൻ ഇന്ത്യ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ കേന്ദ്ര സർക്കാറിന്റെ വിവിധ പദ്ധതികൾ ലേഖനം ചെയ്ത ഉത്പന്നങ്ങളാണ് നമോ ആപ്പിലൂടെ ലഭിക്കുക.
ഇതുകൂടാതെ നമോ എഗെയ്ന്‍, നമോ നമ, യുവ ശക്തി, ഇന്ത്യ മോഡിഫയ്‍ഡ് എന്നിങ്ങനെ എഴുതിയ ഉത്പന്നങ്ങളും വില്‍പനയ്ക്കുണ്ട്. ടീഷര്‍ട്ടിന് 199 രൂപ മുതലാണ് വില ഈടാക്കുക. മോദി എഗെയ്ന്‍ എന്നെഴുതിയിട്ടുള്ള ഒരു ജോഡി കോഫി മഗുകള്‍ക്ക് 150 രൂപയാണ് വില.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam