ബിജെപി നേതാവിന് ഹൈക്കോടതി ജഡ്ജിയായി നിയമനം; ആരതി അരുൺ സ്വാതെ ബോംബെ ഹൈക്കോടതി ജഡ്ജി

Published : Aug 05, 2025, 11:24 PM IST
arathy arun swathe

Synopsis

മഹാരാഷ്ട്ര ബിജെപി മുൻ വക്താവ് ആരതി അരുൺ സ്വാതെക്കാണ് ജഡ്ജിയായി നിയമനം ലഭിച്ചത്.

മുംബൈ: ബിജെപി നേതാവിന് മുംബൈ ഹൈക്കോടതി ജഡ്ജിയായി നിയമനം. മഹാരാഷ്ട്ര ബിജെപി മുൻ വക്താവ് ആരതി അരുൺ സ്വാതെക്കാണ് ജഡ്ജിയായി നിയമനം ലഭിച്ചത്. ബോംബെ ഹൈക്കോടതിയിലെ മുതിർന്ന വനിത അഭിഭാഷകരിൽ ഒരാളാണ് ആരതി. കഴിഞ്ഞ 28ന് ചേർന്ന സുപ്രീംകോടതി കൊളീജിയം യോഗത്തിൽ മുംബൈ ഹൈക്കോടതിയിലെ 3 അഭിഭാഷകരെ ജഡ്ജിമാരായി നിയമിച്ചിരുന്നു. ഇതിൽ ഒരാളാണ് ആരതി.

അതേസമയം ഈ നിയമനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ബിജെപി നേതാവിനെ ഹൈക്കോടതി ജഡ്ജി ആക്കുന്നത് കേട്ടുകേഴ്വിയില്ലാത്ത നിയമനം എന്നാണ് എൻസിപി ശരത് പവാർ വിഭാഗത്തിന്റെ പ്രതികരണം. നിയമനം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പുനപരിശോധിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ആരതി നേരത്തെ ബിജെപി വക്താവാണെന്ന് ബിജെപി പ്രതികരിച്ചിട്ടുണ്ട്. രാജി വെച്ച ശേഷമാണ് നിയമനത്തിനുള്ള അപേക്ഷ നൽകിയത് എന്നും ക്രമം വിട്ട് ഒന്നും ഉണ്ടായിട്ടില്ല എന്നുമാണ് ബിജെപിയുടെ പ്രതികരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുഴൽക്കിണറിൽ വീണ മകളെ രക്ഷിക്കാൻ ജീവൻ പണയം വെച്ച് അച്ഛൻ; പിന്നാലെ ചാടി; 2 പേർക്കും രക്ഷയായി അഗ്നിരക്ഷാസേന
`ചുണയുണ്ടെങ്കിൽ തെളിവുകൾ ഹാജരാക്ക്'; വിഡി സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ, തെളിവുകൾ ഹാജരാക്കാൻ തയാറെന്ന് പ്രതിപക്ഷ നേതാവ്