ദേശീയ പതാകയെ അപമാനിച്ചു; ബിജെപി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു

Published : Sep 29, 2018, 05:41 PM ISTUpdated : Sep 29, 2018, 05:46 PM IST
ദേശീയ പതാകയെ അപമാനിച്ചു; ബിജെപി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു

Synopsis

ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ബിജെപിയെ പ്രതിനിധീകരിക്കുന്ന മത്സരാർത്ഥിയാണ് രാഹുൽ ദേവ് ശർമ. ശര്‍മയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച നടത്തിയ റാലിയിലാണ് ദേശീയ പാതക തലകീഴായി പ്രദര്‍ശിപ്പിച്ചത്. ‍തുടര്‍ന്ന് പ്രദേശവാസിയായ വിനോദ് നജ്‌വാന്‍ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച കേസെടുക്കുകയായിരുന്നു. 

കത്വാ: ജമ്മു കശ്മീരിലെ കത്വാ ജില്ലയില്‍ നടന്ന ബിജെപി റാലിയില്‍ ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ചതിന് ബിജെപി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി നേതാക്കളായ രാജീവ് ജസ്രോതിയ, രാഹുൽ ദേവ് ശർമ എന്നിവർക്കെതിരെയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കത്തുവ നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയാണ് രാജീവ് ജസ്രോതിയ.  
 
ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ബിജെപിയെ പ്രതിനിധീകരിക്കുന്ന മത്സരാർത്ഥിയാണ് രാഹുൽ ദേവ് ശർമ. ശര്‍മയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച നടത്തിയ റാലിയിലാണ് ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ചത്. ‍തുടര്‍ന്ന് പ്രദേശവാസിയായ വിനോദ് നജ്‌വാന്‍ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച കേസെടുക്കുകയായിരുന്നു. ദേശീയ പതാകയെ അപമാനിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. 

രണ്ട് കിലോമീറ്ററിലധികം പതാക തലകീഴായി പിടിച്ച് റാലി നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് ബിജെപി എംഎല്‍എയ്ക്കും മറ്റ് നേതാക്കള്‍ക്കുമെതിരേ പരാതി നല്‍കിയത്. ഇവരെ കൂടാതെ റാലിയിൽ പങ്കെടുത്ത കണ്ടാല്‍ അറിയാവുന്ന ഏതാനും പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം വർക്കിംഗ് പ്രസിഡന്‍റ്; എന്തുകൊണ്ട് ദേശീയ അധ്യക്ഷനാക്കിയില്ല, അതിവേഗ നീക്കത്തിന് കാരണം? അറിയാം
ബിജെപിയില്‍ തലമുറമാറ്റം വരുന്നു, നിതിൻ നബീൻ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു