രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന സ്റ്റാലിന്‍റെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് തൃണമൂല്‍

By Web TeamFirst Published Dec 18, 2018, 11:51 AM IST
Highlights

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന കരുണാനിധിയുടെ പ്രതിമ അനാച്ഛാദന പരിപാടിയിലാണ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതായി എം കെ സ്റ്റാലിന്‍ പറഞ്ഞത്.  ബിജെപി വിരുദ്ധ മുന്നണിക്കായുള്ള പ്രവര്‍ത്തനത്തില്‍ വളരെ നിര്‍ണ്ണായക പങ്കാളിത്തമുള്ള തെലുഗു ദേശം പാര്‍ട്ടി നേതാവും  ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും ഈ സമയം വേദിയില്‍ ഉണ്ടായിരുന്നു.   
 
ചെന്നൈ: പ്രതിപക്ഷ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ നിര്‍ദ്ദേശിച്ച ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍റെ നിലപാടിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്.  എം കെ സ്റ്റാലിന്‍റെ പ്രഖ്യാപനം അപക്വമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നിലപാട്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മാത്രമാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള തീരുമാനം എടുക്കേണ്ടത്. ഇത്തരം പ്രഖ്യാപനങ്ങള്‍ പ്രതിപക്ഷ സഖ്യത്തില്‍ വിള്ളല്‍ വീഴ്‍ത്തുന്നതിന് കാരണമാകുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം പി പറഞ്ഞു. 

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന കരുണാനിധിയുടെ പ്രതിമ അനാച്ഛാദന പരിപാടിയിലാണ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതായി എം കെ സ്റ്റാലിന്‍ പറഞ്ഞത്.  ബിജെപി വിരുദ്ധ മുന്നണിക്കായുള്ള പ്രവര്‍ത്തനത്തില്‍ വളരെ നിര്‍ണ്ണായക പങ്കാളിത്തമുള്ള തെലുഗു ദേശം പാര്‍ട്ടി നേതാവും  ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും ഈ സമയം വേദിയില്‍ ഉണ്ടായിരുന്നു.   

എന്നാല്‍ സ്റ്റാലിന്‍റെ പ്രഖ്യാപനത്തോട് ചന്ദ്രബാബു നായിഡു പ്രതികരിച്ചിരുന്നല്ല. ഇതിന് പിന്നാലെ ബിജെപി വിരുദ്ധ മുന്നണിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ നേതാവ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചല്ല ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധയെന്നും തെലുഗു ദേശം പാര്‍ട്ടി വക്താവ് വ്യക്തമാക്കി.

click me!