ബിജെപിക്ക് കോണ്‍ഗ്രസിന്‍റെ മറുപടി; കര്‍ണാടകയില്‍ ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തില്‍ ചേരാന്‍ കാത്തുനില്‍ക്കുന്നു

Published : Sep 12, 2018, 01:54 PM ISTUpdated : Sep 19, 2018, 09:24 AM IST
ബിജെപിക്ക് കോണ്‍ഗ്രസിന്‍റെ മറുപടി; കര്‍ണാടകയില്‍ ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തില്‍ ചേരാന്‍ കാത്തുനില്‍ക്കുന്നു

Synopsis

 ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് കഴിഞ്ഞ ദിവസം ബി.എസ്. യെദ്യൂരപ്പ പറഞ്ഞിരുന്നു. ബിജെപി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നോക്കുന്നതായി മുഖ്യമന്ത്രി എച്ച.ഡി. കുമാരസ്വാമി പറഞ്ഞതിന് പിന്നാലെയായിരുന്നു ബിജെപി അധ്യക്ഷന്‍റെ പ്രതികരണം

ബംഗളൂരു: കര്‍ണാടകയില്‍ ഏഴോ എട്ടോ ബിജെപി എംഎല്‍എമാരെങ്കിലും ഭരണത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തില്‍ ചേരാന്‍ കാത്തുനില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.ജി. റാവു. കോണ്‍ഗ്രസിന്‍റെ എംഎല്‍എമാരെ അടര്‍ത്തിയെടുക്കാമെന്നാണ് ബിജെപി കരുതുന്നത്.

എന്നാല്‍, അവരെ ഞെട്ടിച്ച് അവരുടെ എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ തയാറാണ്. പക്ഷേ, മനസാക്ഷി നിരക്കാത്തത് കൊണ്ട് ഞങ്ങള്‍ അത് ചെയ്യുന്നില്ല. എന്നാല്‍, ബിജെപി വീണ്ടും ഇത്തരം പ്രവര്‍ത്തനങ്ങളുമായി വന്നാല്‍ മിണ്ടാതിരിക്കില്ലെന്നും റാവു വ്യക്തമാക്കി.

ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് കഴിഞ്ഞ ദിവസം ബി.എസ്. യെദ്യൂരപ്പ പറഞ്ഞിരുന്നു. ബിജെപി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നോക്കുന്നതായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞതിന് പിന്നാലെയായിരുന്നു ബിജെപി അധ്യക്ഷന്‍റെ പ്രതികരണം.

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഞങ്ങള്‍ നോക്കുന്നില്ല. എന്നാല്‍, ഉറപ്പായും ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരും.

കോണ്‍ഗ്രസ് -ജെഡിഎസ് നേതാക്കള്‍ക്ക് എന്ത് കൊണ്ടാണ് ഭയമെന്ന് തനിക്ക് അറിയില്ലെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു. ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം അധികാരത്തിലെത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളത്തിനും കിട്ടുമോ വന്ദേ ഭാരത് സ്ലീപ്പർ സ്വപ്നയാത്ര? ദക്ഷിണേന്ത്യയിലേക്ക് അടക്കം വരുന്നത് 8 എണ്ണം; ആദ്യ ഫ്ലാഗ് ഓഫ് കൊൽക്കത്തയിൽ ആഘോഷമാക്കാൻ ബിജെപി
ബെല്ലാരിയിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു, പ്രദേശത്ത് നിരോധനാജ്ഞ