ദില്ലിയില്‍ ജീന്‍സ്, മണ്ഡലത്തിലെത്തുമ്പോള്‍ സാരിയും സിന്ദൂരവും; പ്രിയങ്ക ഗാന്ധിയെ അധിക്ഷേപിച്ച് ബിജെപി എംപി

Published : Feb 10, 2019, 02:55 PM ISTUpdated : Feb 10, 2019, 02:56 PM IST
ദില്ലിയില്‍ ജീന്‍സ്, മണ്ഡലത്തിലെത്തുമ്പോള്‍ സാരിയും സിന്ദൂരവും; പ്രിയങ്ക ഗാന്ധിയെ അധിക്ഷേപിച്ച് ബിജെപി എംപി

Synopsis

പ്രിയങ്ക ഗാന്ധിയുടെ വസ്ത്രധാരണത്തിലെ തെരഞ്ഞെടുപ്പുകളെ പരിഹസിച്ച് ബിജെപി എം പി ഹരീഷ് ദ്വിവേദി. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും ആഘാതമുണ്ടാക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദ്വിവേദി.

ബസ്തി: പ്രിയങ്ക ഗാന്ധിയുടെ വസ്ത്രധാരണത്തിലെ തെരഞ്ഞെടുപ്പുകളെ പരിഹസിച്ച് ബിജെപി എം പി ഹരീഷ് ദ്വിവേദി. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും ആഘാതമുണ്ടാക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദ്വിവേദി. പ്രിയങ്ക ഗാന്ധി ബിജെപിക്ക് ഒരു വിഷയമല്ല. രാഹുല്‍ ഗാന്ധി ഒരു പരാജയമാണെങ്കില്‍ പ്രിയങ്ക ഗാന്ധിയും പരാജയമാണ്. ദില്ലിയിലായിരിക്കുമ്പോള്‍ പ്രിയങ്ക ഗാന്ധി ജീന്‍സ് ധരിക്കും. എന്നാല്‍ മണ്ഡലങ്ങളിലേക്ക് വരുമ്പോള്‍ സാരിയും സിന്ദൂരവും ധരിക്കുമെന്നും എം പിയുടെ ആക്ഷേപം. 

ഇതാദ്യമായല്ല പ്രിയങ്കയ്ക്ക് നേരെ ബിജെപി നേതാക്കളുടെ പരിഹാസം ഉയരുന്നത്. രാഹുല്‍ ഗാന്ധി രാവണനാണെന്നും പ്രിയങ്ക ശൂര്‍പ്പണകയുമാണെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്ങ് മുമ്പ് പറ‍ഞ്ഞിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് മത്സരിക്കാനുള്ളത്  ചോക്ലേറ്റ് മുഖങ്ങളാണെന്നായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയയുടെ പരാമര്‍ശം.  പ്രിയങ്ക ഗാന്ധിക്ക് സുന്ദരമായ മുഖമാണെന്നും എന്നാല്‍ രാഷ്ട്രീയ നേട്ടങ്ങളൊന്നും പ്രിയങ്കയ്ക്കില്ലെന്നായിരുന്നു ബീഹാര്‍ മന്ത്രി വിനോദ് നാരായണ്‍ ജാ പറഞ്ഞത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സമിതി
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിൽ സക്കർബർഗ് മാപ്പ് പറയണമെന്ന് പാർലമെന്ററി സമിതി, ഐടി നിയമപരിരക്ഷ നീക്കുമെന്ന് മുന്നറിയിപ്പ്