ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ബിജെപി ദേശീയ കൗണ്‍സിൽ യോഗം ദില്ലിയില്‍

By Web TeamFirst Published Jan 11, 2019, 9:50 AM IST
Highlights

കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ വിലയിരുത്തില്‍. കഴിഞ്ഞ തവണ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ ലഭിച്ച അനായാസ വിജയം ഇത്തവണ ഉണ്ടാകുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. 

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചര്‍ച്ച ചെയ്യാൻ ബിജെപി ദേശീയ കൗണ്‍സിൽ യോഗം ഇന്നും നാളെയും ദില്ലിയിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള മുൻനിര നേതാക്കള്‍ പങ്കെടുക്കും. നിയമസഭാതെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രതയോടെ മുന്നോട്ടുപോകാനുള്ള തീരുമാനങ്ങൾ ദേശീയ കൗണ്‍സിലിൽ ഉണ്ടാകും.

ലോകസ്ഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ഉള്ളത്.  എല്ലാ സംസ്ഥാനത്തു നിന്നുമായി പന്ത്രണ്ടായിരത്തോളം  പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അമിത്ഷാ അടക്കമുള്ള മുന്‍ നിര നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. മധ്യപ്രദേശത്തിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും നേരിട്ട തെരഞ്ഞെടുപ്പ് പരാജയം ദേശീയ കൗണ്‍സിലില്‍ ചര്‍ച്ചയാകും. 

കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ വിലയിരുത്തില്‍. കഴിഞ്ഞ തവണ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ ലഭിച്ച അനായാസ വിജയം ഇത്തവണ ഉണ്ടാകുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം അടക്കം ചര്‍ച്ചയാവും. പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയുടെ പ്രസംഗത്തോടെ യോഗം നാളെസമാപിക്കും.

click me!