കൂട്ട അറസ്റ്റ് സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നതിനാല്‍; ചുട്ട മറുപടി നല്‍കുമെന്ന് സ്മൃതി ഇറാനി

Published : Jan 06, 2019, 04:44 PM ISTUpdated : Jan 06, 2019, 04:50 PM IST
കൂട്ട അറസ്റ്റ് സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നതിനാല്‍; ചുട്ട മറുപടി നല്‍കുമെന്ന് സ്മൃതി ഇറാനി

Synopsis

വി മുരളീധരന്‍ എംപിയുടെ വീടാക്രമിച്ചത് അപലപിക്കുന്നെന്നും ഭരണഘടനയുടെ പരിധിയില്‍ നിന്ന് ചുട്ട മറുപടി നല്‍കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

ദില്ലി: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും ബിജെപി ദേശീയ നേതൃത്വം. സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നെന്ന ഒറ്റ കാരണം കൊണ്ട് മാത്രം കേരളത്തില്‍ കൂട്ട അറസ്റ്റെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. വി മുരളീധരന്‍ എംപിയുടെ വീടാക്രമിച്ചത് അപലപിക്കുന്നെന്നും ഭരണഘടനയുടെ പരിധിയില്‍ നിന്ന് ചുട്ട മറുപടി നല്‍കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച്  ശബരിമല കർമസമിതി നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1772 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1772 കേസുകളിലായി 5397 പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 4666 പേര്‍ സ്റ്റേഷന്‍ ജാമ്യത്തിലും കോടതി ജാമ്യത്തിലുമായി പുറത്തിറങ്ങി. ഗുരുതരവകുപ്പുകളില്‍ അറസ്റ്റിലായ 731 പേര്‍ ഇപ്പോള്‍ റിമാന്‍ഡ് തടവിലാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രിയുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി, മർകസ് പ്രവർത്തനങ്ങളെ പ്രശംസിച്ച് നരേന്ദ്ര മോദി, ന്യൂനപക്ഷ ക്ഷേമവും വിദ്യാഭ്യാസവും ചർച്ചയായി
ഇസ്രായേലി യുവതിയെയും ഹോം സ്റ്റേ ഉടമയേയും ബലാത്സംഗം ചെയ്ത കേസ്: മൂന്ന് പ്രതികൾക്കും വധശിക്ഷ വിധിച്ച് കോടതി