കോടിയേരിക്ക് കടുത്ത മാനസിക രോഗമെന്ന് പിഎസ് ശ്രീധരന്‍ പിള്ള

Published : Sep 22, 2018, 11:12 AM ISTUpdated : Sep 22, 2018, 11:15 AM IST
കോടിയേരിക്ക് കടുത്ത മാനസിക രോഗമെന്ന് പിഎസ് ശ്രീധരന്‍ പിള്ള

Synopsis

കോടിയേരിക്ക് കടുത്ത മാനസികരോഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള. കാണുതെല്ലാം അന്ധമായി ആർഎസ്എസുകാർക്കും ബിജെപിക്കാർക്കും എതിരെ തിരിച്ചുവിടുന്ന കോടിയേരി ബാലകൃഷ്ണന്റെ മാനസികാവസ്ഥയെ പറ്റി നല്ല ഡോക്ടറെ കാണിച്ച് പരിശോധിക്കണമെന്നും ഇങ്ങനെ വരുന്ന മാനിയ ഒരു രോഗമാണന്നും ശ്രീധരൻപിള്ള പറഞ്ഞു.   

തിരുവനന്തപുരം: കോടിയേരിക്ക് കടുത്ത മാനസികരോഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള.  കാണുതെല്ലാം അന്ധമായി ആർഎസ്എസുകാർക്കും ബിജെപിക്കാർക്കും എതിരെ തിരിച്ചുവിടുന്ന കോടിയേരി ബാലകൃഷ്ണന്റെ മാനസികാവസ്ഥയെ പറ്റി നല്ല ഡോക്ടറെ കാണിച്ച് പരിശോധിക്കണം. ഇങ്ങനെ വരുന്ന മാനിയ ഒരു രോഗമാണന്നും ശ്രീധരൻപിള്ള പറഞ്ഞു. 

കന്യാസ്ത്രീകൾ നടത്തിയ സമരം മുഴുവൻ ബിജെപിയും ആർഎസ്എസും അടക്കമുള്ള ഹിന്ദു വർഗീയ വാദികൾ ക്രിസ്ത്യാനികൾക്കെതിരെ നടത്തുന്ന പോരാട്ടാമാണ് എന്ന കൊടിയേരി പറയുന്നത്. അദ്ദേഹത്തെ കൊണ്ടുപോയി വല്ല മെന്റൽ ഹോസ്പിറ്റലിലും ഇടണമെന്നും ശ്രീധരൻപിള്ള പറഞ്ഞു. 

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഏതു തലം വരെയും പോകുന്ന അധ:പതിച്ച രാഷ്ട്രീയക്കാരനായി കോടിയേരി മാറി. സമരത്തെ ബിജെപി ഒരിക്കലും മുതലെടുക്കാൻ ശ്രമിച്ചിട്ടില്ല. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് കേസെടുക്കണമെങ്കിൽ മതവും രാഷ്ട്രീയവും നോക്കിയാണ് കേസെടുക്കുന്നതെന്നും സ്ത്രീക്കെതിരായ പീഡനത്തിന് തെളിവുകൾക്ക് വേണ്ടി കാത്തിരിക്കുന്ന നിയമ വ്യവസ്ഥ കേരളത്തിലല്ലാതെ ഒരിടത്തുമില്ലന്നും അദ്ദേഹം പറഞ്ഞു. പൊൻകുന്നത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു