മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി ഇന്ത്യാ ടുഡെ സർവ്വേ

Published : Jan 26, 2019, 08:55 AM IST
മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി ഇന്ത്യാ ടുഡെ സർവ്വേ

Synopsis

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി ഇന്ത്യാ ടുഡെ സർവ്വേ ഫലം. 2017 ജനുവരിയെ അപേക്ഷിച്ച് മോദിയുടെ ജനപ്രീതിയിൽ 19 ശതമാനം കുറഞ്ഞെന്നാണ് സർവ്വേ ഫലം.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി ഇന്ത്യാ ടുഡെ സർവ്വേ ഫല സൂചനകൾ. 2017 ജനുവരിയെ അപേക്ഷിച്ച് മോദിയുടെ ജനപ്രീതിയിൽ 19 ശതമാനം കുറഞ്ഞെന്നാണ് സർവ്വേ ഫലം. 

2017 ജനുവരിയിൽ 65 ശതമാനമാളുകളുടെ പ്രിയ നേതാവായിരുന്നു മോദിയെങ്കിൽ 2019 ജനുവരിയോടെ ഇത് 46 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്മ, ദുർബലമായ സാമ്പത്തിക സ്ഥിതി, കാർഷിക മേഖലയിലെ തിരിച്ചടി എന്നിവയാണ് മോദിക്ക് തിരിച്ചടിയായതെന്നും സർവ്വേയിൽ പറയുന്നു. നോട്ട് നിരോധനത്തിന് പിന്നാലെയാണ് ഈ ഇടിവ്. എങ്കിലും മോദി തന്നെയാണ് ജനപ്രിയ നോതാക്കളിൽ മുന്നിൽ. 

അതേസമയം രാഹുൽ ഗാന്ധിയുടെ ജനപ്രീതി കുത്തനെ കൂടിയെന്നും സര്‍വ്വേ റിപ്പോര്‍ട്ട് ഫലം വ്യക്തമാക്കുന്നു. രണ്ട് വർഷം കൊണ്ട് 10ൽ നിന്ന് 34 ശതമാനാമായാണ് രാഹുലിന്‍റെ ജനപ്രീതി വളർന്നത്. 97 ലോക്സഭാ മണ്ഡലങ്ങളിലെ 12000 വോട്ടർമാർക്കിടയിലായിരുന്നു സർവ്വേ. തെരെഞ്ഞെടുപ്പ് വരെ മോദിയുടെ പ്രശസ്തി നിലനിൽക്കുമെന്നും ഇന്ത്യ ടുഡേയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ
ആരവല്ലി മലനിരകളുടെ സംരക്ഷണം; വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്, പുതിയ നിയമം ആരവല്ലി മലനിരകളെ സംരക്ഷിക്കുന്നതാണെന്ന് ബിജെപി