അപ്രതീക്ഷിത നീക്കവുമായി രാഹുൽ: മനോഹര്‍ പരീക്കറുമായി കൂടിക്കാഴ്ച്ച നടത്തി

Published : Jan 29, 2019, 12:54 PM IST
അപ്രതീക്ഷിത നീക്കവുമായി രാഹുൽ: മനോഹര്‍ പരീക്കറുമായി കൂടിക്കാഴ്ച്ച നടത്തി

Synopsis

ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തിനെത്തിയ രാഹുല്‍ അപ്രതീക്ഷിതമായാണ് മനോഹര്‍ പരീക്കറുടെ ഓഫീസിലെത്തിയത്. 

പനാജി: മുന്‍പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറെ കാണാന്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തി. ഗോവ നിയമസഭാ മന്ദിരത്തിൽ വച്ചാണ് ഇരുവരും തമ്മില്‍ കണ്ടത്. കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഗോവയില്‍ എത്തിയതായിരുന്നു രാഹുൽ ഗാന്ധി.

ഇന്നലെ റഫേൽ ഇടപാടിൽ പരീക്കറിനെതിരെ ശക്തമായ  വിമർശനം രാഹുല്‍ ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച. അര്‍ബുദ ബാധിതനായി ഏറെക്കാലമായി ചികിത്സയിലുള്ള മനോഹര്‍ പരീക്കര്‍ ഈ അടുത്ത കാലത്താണ് ഓഫീസ് ചുമതലകളില്‍ വീണ്ടും സജീവമായത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

8 വയസുകാരി ധരിച്ച ഷോർട്സിന്റെ പേരിൽ വിനോദ സഞ്ചാരികൾക്ക് നേരെ സദാചാര പൊലീസിംഗും അക്രമവും
'ചെറിയൊരു തർക്കമുണ്ടാകുമ്പോൾ പോലും ജെൻസിയാണെന്ന് പറയാൻ തുടങ്ങിയാൽ...'; വൈറൽ വീഡിയോയിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള