ഇനി മുതൽ 'ഭാരതീയ'; പേരുമാറ്റ പ്രഖ്യാപനവുമായി ബിജെപി യുവജന വിഭാ​ഗം ദേശീയ അധ്യക്ഷൻ

Published : Jan 18, 2019, 04:58 PM IST
ഇനി മുതൽ 'ഭാരതീയ'; പേരുമാറ്റ പ്രഖ്യാപനവുമായി ബിജെപി യുവജന വിഭാ​ഗം ദേശീയ അധ്യക്ഷൻ

Synopsis

ജ്വല്ലറി ഉടമകളുടെ സംഘടനയുടെ ദേശീയ ഭാരവാഹി കൂടിയാണ് മോഹിത് ഭാരതീയ. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി ടിക്കറ്റിൽ  ദിൻഡോഷി മണ്ഡലത്തിൽ നിന്നും മത്സരിച്ച് മോഹിത് മൂന്നാമതെത്തിയിരുന്നു.

മുംബൈ: സംസ്ഥാനങ്ങളുടെ പേരുകൾ മാറ്റിയതിന് പിന്നാലെ തന്റെ പേരും മാറ്റുന്നുവെന്ന പ്രഖ്യാപനവുമായി ബിജെപി യുവജന വിഭാ​ഗം ദേശീയ അധ്യക്ഷൻ മോഹിത് കംബോജ് രം​ഗത്ത്. ഇനി മുതൽ താന്റെ പേര് മോഹിത് കംബോജ് എന്നതിനുപകരം മോഹിത് ഭാരതീയ എന്നറിയപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ദേശീയതയെ പ്രോത്സാഹിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന 'പ്രൗഡ് ഭാരതീയ' എന്ന ഫൗണ്ടേഷന്റെ സ്ഥാപകന്‍ കൂടിയാണ് മോഹിത്. ഈ കാമ്പയ്ന്റെ ഭാ​ഗമാകുന്ന ആദ്യത്തെ ആളായി മാറണമെന്ന് ആ​ഗ്രഹമുള്ളതുകൊണ്ടാണ് താൻ ആദ്യം പേര് മാറ്റിയത്. തന്റെ പേര് മാറ്റം ഗസറ്റിലും പ്രധാനപ്പെട്ട രേഖകളിലും ഉൾപ്പെടുത്തും. ജാതിമത ഭേദമെന്യേ എല്ലാവരും ഭാരതീയരാണെന്ന ബോധ്യത്തിലേക്ക് ജനങ്ങളെ കൊണ്ടുവരുക എന്നതാണ് തന്റെ ലക്ഷ്യവും പ്രയത്നനവുമെന്ന് മോഹിത് വ്യക്തമാക്കി.

പ്രൗഡ് ഭാരതീയ സംഘടനയിലെ എല്ലാവരെയും ഇത്തരത്തില്‍ പേര് മാറ്റുന്നതിനായി പ്രോത്സാഹിപ്പിക്കുമെന്നും മോഹിത് പറഞ്ഞു. ജ്വല്ലറി ഉടമകളുടെ സംഘടനയുടെ ദേശീയ ഭാരവാഹി കൂടിയാണ് മോഹിത് ഭാരതീയ. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി ടിക്കറ്റിൽ  ദിൻഡോഷി മണ്ഡലത്തിൽ നിന്നും മത്സരിച്ച് മോഹിത് മൂന്നാമതെത്തിയിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു