
ബെംഗളൂരു: നോർത്ത് കർണാടകയിലെ ബാഗൽകോട്ടിൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. മുൻ കർണാടക മന്ത്രിയായ മുരുകേശ് നീറാനിയുടെ ഉടമസ്ഥതയിലുള്ള നീറാനി ഗ്രൂപ്പിന്റേതാണ് ഈ കമ്പനി. ഉച്ചയോടെ സംഭവിച്ച സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
സ്ഫോടനം നടക്കുമ്പോൾ ഏഴ് തൊഴിലാളികളാണ് ഫാക്ടറിക്കുള്ളിലുണ്ടായിരുന്നത്. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയിലുമാണ് മരിച്ചത്. ആയിരം തൊഴിലാളികളാണ് ഈ ഫാക്ടറിയിൽ ജോലി ചെയ്യുന്നത്. സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. മരണത്തിൽ മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam