
കൊടും തണുപ്പിനെ അവഗണിച്ച് പാകിസ്ഥാൻ ഗാനത്തിന് ചുവടുവയ്ക്കുന്ന ഇന്ത്യൻ സൈനികരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പാകിസ്ഥാനിൽനിന്നുള്ള പ്രശസ്ത ഗാനം ‘ഹവാ ഹവാ’ എന്ന് ഗാനത്തിനാണ് ഇന്ത്യൻ സൈന്യം ചുവടുവച്ചത്.
30 സെക്കന്റ് ദൈർഘ്യമുളള വീഡിയോയിൽ മഞ്ഞ് വീഴ്ചയൊന്നും ശ്രദ്ധിക്കാതെ സൈനികർ നൃത്തം ചെയ്യുന്നത് കാണാം. സൈനികരുടെ കൈവശമുള്ള കെറ്റിലും വടിയും ഉപയോഗിച്ചാണ് അവർ പാട്ടിനൊപ്പം താളം പിടിക്കുന്നത്. കൂടാതെ കൈയ്യിലുണ്ടായിരുന്ന നായയെയും ചുവട് വയ്ക്കാൻ കൂടെ കൂട്ടുന്നതും വീഡിയോയിൽ കാണാം.
1980 ൽ പുറത്തിറങ്ങിയ ഹവാ ഹവാ എന്ന് ആൽബത്തില്‍ പാകിസ്ഥാൻ പോപ് ഗായകൻ ഹസൻ ജഗാംഹീർ ആലപിച്ച ഈ ഗാനം ഇന്ത്യക്കാർക്കും ഏറെ പ്രിയപ്പെട്ടതാണ്. അർജുൻ കപൂറും ഇലിയാന ഡിക്രൂസും പ്രധാനവേഷത്തിലെത്തിയ മുബാറക്കൻ എന്ന ബോളിവുഡ് ചിത്രത്തിൽ ഈ ഗാനം റീമേക്ക് ചെയ്ത് എത്തിയിരുന്നു. ആ ഗാനവും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam