'ഇത് ഞങ്ങളുടെ സഖാവാണ്, നിങ്ങളുടെ കാര്യവാഹക് അല്ല'; ആര്‍എസ്എസിന് സിപിഐയുടെ അറിയിപ്പ്

Published : Sep 03, 2018, 05:45 PM ISTUpdated : Sep 10, 2018, 02:20 AM IST
'ഇത് ഞങ്ങളുടെ സഖാവാണ്, നിങ്ങളുടെ കാര്യവാഹക് അല്ല'; ആര്‍എസ്എസിന് സിപിഐയുടെ അറിയിപ്പ്

Synopsis

ദുരിതമുഖത്ത് ശക്തമായ പ്രവര്‍ത്തനം നടത്തുന്ന ആര്‍എസ്എസ് കാര്യവാഹക് എന്ന നിലയില്‍ ഒരു ചിത്രം ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായത്. സംഭവം മറ്റൊന്നുമല്ല, ചിത്രത്തിലുള്ള ആളാണ് വിഷയം. ആര്‍ എസ് എസ് കാര്യവാഹക് എന്നു പറഞ്ഞ് വിഎസ് സുനില്‍കുമാറെന്ന സിപിഐയുടെ മന്ത്രി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ഫോട്ടോയാണ് പ്രചരിപ്പിക്കുന്നത്

ദില്ലി: മഹാപ്രളയത്തില്‍ തകര്‍ന്നടുങ്ങിയ കേരളത്തിന്‍റെ അതിജീവനത്തിനായി ഏവരും അരയും തലയും മുറുക്കി രംഗത്തുണ്ട്. എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും കൈ മെയ് മറന്ന് രക്ഷാ പ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും അണിനിരന്നു. എന്നാല്‍ അതിനിടിയില്‍ ചില അനഭിലഷണീയ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

ദുരന്തമുഖത്ത് ഏറ്റവും ആശ്വാസമേകിയ പ്രവര്‍ത്തനം നടത്തിയത് തങ്ങളാണെന്ന വാദമാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീ‍ഡിയയില്‍ പങ്കുവയ്ക്കുന്നത്. സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍ ഇത് പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിന് അകത്തും പുറത്തും വലിയ തോതിലുള്ള പ്രചരണങ്ങളാണ് നടക്കുന്നത്. ദേശീയ തലത്തിലാണ് വലിയ തോതില്‍ ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നതെന്ന് നിസംശയം പറയാം.

അതിനിടയിലാണ് ദുരിതമുഖത്ത് ശക്തമായ പ്രവര്‍ത്തനം നടത്തുന്ന ആര്‍എസ്എസ് കാര്യവാഹക് എന്ന നിലയില്‍ ഒരു ചിത്രം ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായത്. സംഭവം മറ്റൊന്നുമല്ല, ചിത്രത്തിലുള്ള ആളാണ് വിഷയം. ആര്‍ എസ് എസ് കാര്യവാഹക് എന്നു പറഞ്ഞ് വിഎസ് സുനില്‍കുമാറെന്ന സിപിഐയുടെ മന്ത്രി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ഫോട്ടോയാണ് പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ സ്വന്തം സഖാവാണ് അതെന്ന് വ്യക്തമാക്കി വാര്‍ത്താക്കുറിപ്പ് ഇറക്കേണ്ട സ്ഥിതിയിലായി സിപിഐ ദേശീയ സമിതി എന്നുകൂടി അറിയുക. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിലെ മന്ത്രിയാണ് വി എസ് സുനിൽകുമാറെന്ന് വ്യക്തമാക്കുന്ന സിപി ഐ ആര്‍എസ്എസിന് പരസ്യമായി താക്കിത് നല്‍കുകയും ചെയ്യ്തിട്ടുണ്ട്. ആർ എസ് എസ് പ്രവര്‍ത്തകര്‍ നുണ പ്രചാരണം അവസാനിപ്പിക്കണമെന്നും സി പി ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിന് പുറത്താണ് ആർ എസ് എസ്സുകാർ തങ്ങളുടെ സുനില്‍കുമാര്‍ കാര്യവാഹക് ആണെന്ന പ്രചാരണം നടത്തുന്നതെന്ന് സി പി ഐ വിശദമാക്കിയിട്ടുണ്ട്.  ബ്ലേറ്റന്‍റ് ലൈസ് ഓഫ് ആർഎസ്എസ് എക്സപോസ്ഡ് എന്ന തലക്കെട്ടോടെയാണ് സി പി ഐ​ വാർത്താക്കുറിപ്പ് ഇറിക്കിയിരിക്കുന്നത്. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇതിന്‍റെ വിശദാംശങ്ങള്‍ സിപിഐ നല്‍കിയിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യം, വിമർശിച്ച് സാദിക്കലി തങ്ങൾ; 'പുനരധിവാസത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ'
മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം; കൈകാലുകൾ കെട്ടിയ നിലയിൽ, അന്വേഷണം