ബോളിവുഡ് യുവതാരങ്ങൾ പ്രധാനമന്ത്രിയെ കണ്ടു; ചർച്ചാവിഷയം രാജ്യപുരോഗതി! ചിത്രങ്ങൾ കാണാം

Published : Jan 10, 2019, 06:32 PM ISTUpdated : Jan 10, 2019, 07:17 PM IST
ബോളിവുഡ് യുവതാരങ്ങൾ പ്രധാനമന്ത്രിയെ കണ്ടു; ചർച്ചാവിഷയം രാജ്യപുരോഗതി! ചിത്രങ്ങൾ കാണാം

Synopsis

ബോളിവുഡ് താരങ്ങൾ പ്രധാനമന്ത്രിയെ കണ്ടു. 

ദില്ലി: ബോളിവുഡ് യുവതാരങ്ങൾ പ്രധാനമന്ത്രിയെ കണ്ടു. കരണ്‍ ജോഹറും മഹാവീര്‍ ജെയ്നും ചേര്‍ന്നാണ് ബോളിവുഡിലെ യുവതാരങ്ങളുടെ യോഗം സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗത്തിൽ രാജ്യത്തിന്‍റെ പുരോഗതിയും നിർമാണവുമാണത്രെ പ്രധാനചർച്ചാവിഷയമായത്. ദില്ലിയിലായിരുന്നു യോഗം.

''മാറ്റങ്ങളെക്കുറിച്ച് ശക്തമായ ഒരു സംഭാഷണം. പ്രധാനമന്ത്രിയുമായി ഇങ്ങനെ നിരന്തരം സംവദിക്കാൻ കഴിയട്ടെ എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞത് മനോഹരമായ ഒരു അവസരമായി കരുതുന്നു.

ഇന്ത്യൻ സമൂഹത്തിന് വലിയ സംഭാവനകൾ നൽകാൻ ഞങ്ങൾക്ക് കഴിയും. ഞങ്ങൾക്ക് ഏറെ കാര്യങ്ങൾ ചെയ്യാനാകും. എങ്ങനെ ഇത് നടപ്പാക്കാമെന്ന സംവാദമാണ് നടക്കുന്നത്. ഏറ്റവുമധികം ചെറുപ്പക്കാരുള്ള രാജ്യം ഏറ്റവും ശക്തമായ സിനിമാവ്യവസായവുമായി കൈകോർത്താൽ എന്താണ് നടക്കാത്തത്! മാറുന്ന ഇന്ത്യക്ക് ഞങ്ങളുടേതായ സംഭാവനകൾ ചെയ്യാനാകണം. 

സിനിമാ ടിക്കറ്റുകൾക്ക് ജിഎസ്ടി കുറച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തോട് ഒരു വലിയ നന്ദി അറിയിക്കട്ടെ.'' എന്നാണ് കരൺ ജോഹർ ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്.

എന്നാൽ സിനിമയിലെ - ഖാൻ ത്രയം - യോഗത്തിനെത്തിയില്ല എന്നത് ശ്രദ്ധേയമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പല പദ്ധതികൾക്കും തുറന്ന പിന്തുണയുമായി പല കാലങ്ങളിൽ രംഗത്തുവന്ന താരങ്ങൾ തന്നെയാണ് ഇന്നത്തെ യോഗത്തിനുമെത്തിയിരുന്നത്. 

സംവിധായകരായ കരൺ ജോഹർ, രോഹിത് ഷെട്ടി, പ്രമുഖ നിർമാതാവ് ഏക്ത കപൂർ, താരങ്ങളായ രൺവീർ സിംഗ്, രൺബീർ കപൂർ, ആലിയ ഭട്ട്, ആയുഷ്മാൻ ഖുരാന, രോഹിത് ഷെട്ടി, വിക്കി കൗശൽ, രാജ്കുമാർ റാവു, ഭൂമിക ചൗള, സിദ്ധാർഥ് മൽഹോത്ര എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. 

ചിത്രങ്ങൾ കാണാം: (Image Courtesy: Yogen Shah)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്
പദവിയാണ്, ജന്മാവകാശമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; '35 ലക്ഷം വരെയാണ് ഓരോ സീറ്റിനും ചെലവ്, രാജ്യത്തോട് മെഡിക്കൽ വിദ്യാർത്ഥികൾ കടപ്പെട്ടിരിക്കുന്നു'