തിളയ്ക്കുന്ന ഗുലാബ് ജാമുന്‍ ലായനിയില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

By Web TeamFirst Published Nov 27, 2018, 3:54 PM IST
Highlights

ഗുലാബ് ജാമുനായി പഞ്ചസാര ലായനി തയ്യാറാക്കുന്ന സ്ഥലത്ത് കുട്ടി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വലിയ പാത്രത്തില്‍ തിളച്ച് കൊണ്ടിരിക്കുന്ന ലായനിയിലേക്ക് കുട്ടി വീണാണ് ദാരുണമായ മരണം സംഭവിച്ചത്.  
 

ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ തിളയ്ക്കുന്ന ഗുലാ ജാമുന്‍ ലായനിയില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. രണ്ട് വയസുകാരനായ രാജീവീര്‍ നിതിന്‍ മേഖവാലെ ആണ് ദാരുണമായി മരണപ്പെട്ടത്.  ഗുലാബ് ജാമുനായി പഞ്ചസാര ലായനി തയ്യാറാക്കുന്ന സ്ഥലത്ത് കുട്ടി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വലിയ പാത്രത്തില്‍ തിളച്ച് കൊണ്ടിരിക്കുന്ന ലായനിയിലേക്ക് കുട്ടി വീണാണ് ദാരുണമായ മരണം സംഭവിച്ചത്.  

മതപരമായ ആഘോഷത്തിനായി ഗുല് ജാമുന്‍ തയ്യാറാക്കവെയാണ് അപകടം നടന്നത്. കുട്ടിയെ ഉടനെ തന്നെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കുട്ടിയുടെ മരണത്തില്‍ അസ്വാഭവികതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.
 

click me!