രാമക്ഷേത്ര നിര്‍മാണം തന്റെ സ്വപ്നം; എല്ലാ സഹായവും നല്‍കും: ഉമാഭാരതി

Published : Nov 04, 2018, 11:29 AM ISTUpdated : Nov 04, 2018, 11:58 AM IST
രാമക്ഷേത്ര നിര്‍മാണം തന്റെ സ്വപ്നം; എല്ലാ സഹായവും നല്‍കും: ഉമാഭാരതി

Synopsis

രാമക്ഷേത്രം നിര്‍മിക്കാന്‍ ആവശ്യമായ സഹായം ഒരുക്കാന്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തന്റെ സ്വപ്നമാണെന്ന് ഉമാഭാരതി വ്യക്തമാക്കി. രാമജന്മഭൂമി ആന്തോളനില്‍ സജീവമായി പങ്കെടുത്ത വ്യക്തിയാണ് താനെന്നും ഉമാഭാരതി

പട്ന: രാമക്ഷേത്രം നിര്‍മിക്കാന്‍ ആവശ്യമായ സഹായം ഒരുക്കാന്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തന്റെ സ്വപ്നമാണെന്ന് ഉമാഭാരതി വ്യക്തമാക്കി. രാമജന്മഭൂമി ആന്തോളനില്‍ സജീവമായി പങ്കെടുത്ത വ്യക്തിയാണ് താനെന്നും ഉമാഭാരതി കൂട്ടിച്ചേര്‍ത്തു. 

രാമക്ഷേത്രം നിര്‍ബന്ധമായും നിര്‍മ്മിക്കണമെന്നും സുപ്രീം കോടതി ഈ വിഷയത്തില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തന്റെ അഭിപ്രായത്തില്‍ കോടതി തീരുമാനം വൈകിയാല്‍ നിയമനിര്‍മാണത്തിലൂടെ ക്ഷേത്രം നിര്‍മിക്കണം. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായത്തെക്കുറിച്ച് പറയാനില്ലെന്നും അവര്‍ വിശദമാക്കി. രാമക്ഷേത്ര നിര്‍മാണം ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഉമാഭാരതിയുടെ പ്രസ്താവന. 

Read more ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം റദ്ദാക്കാൻ കഴിയില്ല; ഉമാ ഭാരതി

രാമക്ഷേത്രനിർമാണത്തിനായി ഇനി കാത്തിരിക്കാനാകില്ലെന്നും ആവശ്യമെങ്കിൽ 1992 മോഡൽ പ്രക്ഷോഭം ആവർത്തിക്കുമെന്നും ആർഎസ്എസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രം ഉടൻ ഓർഡിനൻസ് ഇറക്കിയേക്കുമെന്ന സൂചന നൽകിയതിന് പിന്നാലെയാണ് ഉമാഭാരതി അടക്കമുള്ള കേന്ദ്രമന്ത്രിമാരുടെ പ്രസ്താവന. 

ക്ഷേത്ര നിർമാണത്തിനു ബാബ്റി മസ്ജിദ് തകർക്കപ്പെട്ട ദിവസമായ ഡിസംബർ ആറ് തന്നെ തിരഞ്ഞെടുക്കണമെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി ആവശ്യപ്പെട്ടിരുന്നു. അന്നത്തെ ദിവസം രാജ്യത്തെ ഹിന്ദുക്കളെല്ലാം  അയോധ്യയിലെത്തണമെന്നായിരുന്നു  സാധ്വി പ്രാചിയുടെ ആവശ്യം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉന്നാവ് പീഡനക്കേസ്: കുൽദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത, പ്രതിഷേധത്തിനിടെ അതിജീവിതയുടെ അമ്മ തളർന്നുവീണു
സംവരണ നയത്തിനെതിരായ പ്രതിഷേധം; മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീട്ടു തടങ്കലിൽ