ബസ് യാത്ര നിരക്ക്; മിനിമം ചാര്‍ജ് ഏഴില്‍നിന്ന് ഉയര്‍ത്താന്‍ ശുപാര്‍ശ

Published : Jan 03, 2018, 10:11 AM ISTUpdated : Oct 05, 2018, 03:59 AM IST
ബസ് യാത്ര നിരക്ക്; മിനിമം ചാര്‍ജ് ഏഴില്‍നിന്ന് ഉയര്‍ത്താന്‍ ശുപാര്‍ശ

Synopsis

തിരുവനന്തപുരം: ബസ് ടിക്കറ്റ് നിരക്ക് മിനിമം എട്ട് രൂപയാക്കാന്‍ ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ. ഓര്‍ഡിനറി ബസ്സുകളില്‍ നിലവില്‍ ഏഴ് രൂപയാണ് മിനിമം ചാര്‍ജ്. ഇത് എട്ട് രൂപയാക്കാനാണ് ശുപാര്‍ശ.  മറ്റ് യാത്രാനിരക്കുകള്‍ 10 ശതമാനം വര്‍ദ്ധിപ്പിക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. 

വദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷന്‍ ടിക്കറ്റ് നിരക്ക് 14 ശതമാനത്തില്‍നിന്ന് 25 ശതമാനമായി ഉയര്‍ത്തണമെന്ന് കമ്മീഷന്‍ നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു. ശുപാര്‍ശകള്‍ ഗതാഗത വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന് കമ്മീഷന്‍ കൈമാറി. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം പരിഗണിക്കും.

മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കണമെന്നതാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. കുത്തനെ കൂടുന്ന ഡീസല്‍ വിലയാണ് ഈ ആവശ്യത്തിന് പിന്നില്‍. എന്നാല്‍ മിനിമം നിരക്ക് ഉയര്‍ത്തിയതുകൊണ്ട് സാമ്പത്തിക പ്രതിസന്ധി കുറയില്ലെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കുടിയൊഴിപ്പിച്ച ആളുകളെ കാണാനാണ് റഹീം പോയത്, അല്ലാതെ ഇംഗ്ലീഷ് വ്യാകരണ പരീക്ഷ എഴുതാനല്ല'; മന്ത്രി വി ശിവൻകുട്ടി
സുപ്രധാന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; കേന്ദ്ര ബജറ്റ് അവതരണത്തിന് മുൻപ് സാമ്പത്തിക വിദഗ്‌ദരെ കാണും