
പാലക്കാട്: പാലക്കാട് സെന്റ് ഡോമിനിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ 3 അധ്യാപകർക്കെതിരെ കേസെടുത്ത് ശ്രീകൃഷ്ണപുരം പോലീസ്. മുൻ പ്രിൻസിപ്പൽ അടക്കം 3 അധ്യാപകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുൻ പ്രിൻസിപ്പൾ ജോയ്‌സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അർച്ചന എന്നിവർക്കെതിരെയാണ് കേസ്. ജെ.ജെ.75-ാം വകുപ്പുപ്രകാരം കോടതിയുടെ അനുമതിയോടെയാണ് കെസെടുത്തിട്ടുളളത്. കഴിഞ്ഞ ജൂൺ 23 നാണ് ആശിർനന്ദ ആത്മഹത്യ ചെയ്തത്.
മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൻറെ മനോവിഷമത്തിലാണ് വിദ്യാ൪ത്ഥി ആത്മഹത്യ ചെയ്തതെന്നാണ് രക്ഷിതാക്കളുടെ പരാതി. പരാതിയെ തുടർന്ന് നടന്ന വ്യാപക പ്രതിഷേധത്തിന് പിന്നാലെ പ്രിൻസിപ്പാൾ ഉൾപ്പെടെ മൂന്നു ജീവനക്കാരെ പുറത്താക്കിയിരുന്നു. പ്രിൻസിപ്പാൾ ഒ.പി ജോയ്സി, ജീവനക്കാരായ സ്റ്റെല്ല ബാബു, എ.ടി തങ്കം എന്നിവരെയാണ് പുറത്താക്കിയത്. വൈകിട്ട് സ്കൂൾ വിട്ടെത്തിയ ആശി൪നന്ദയെ രാത്രിയോടെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെയാണ് കുടുംബം സ്കൂളിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam