വളളത്തില്‍ കപ്പല്‍ ഇടിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു

Published : Aug 28, 2017, 09:41 AM ISTUpdated : Oct 05, 2018, 12:51 AM IST
വളളത്തില്‍ കപ്പല്‍ ഇടിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു

Synopsis

കൊച്ചി: കൊല്ലം തീരത്ത് വളളത്തില്‍ കപ്പല്‍ ഇടിച്ച സംഭവത്തില്‍ കോസ്റ്റല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അശ്രദ്ധമായി കപ്പല്‍ ഓടിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസ്.
കപ്പൽ ഇന്ത്യൻ തീരത്തേക്ക് അടുപ്പിക്കാൻ നാവികസേന ഔദ്യോഗികമായി ആവശ്യപ്പെട്ടു.

മത്സ്യബന്ധന വള്ളത്തിലിടിച്ച കപ്പൽ ഇന്ത്യൻ തീരത്തേക്ക് അടുപ്പിക്കാൻ നാവികസേന ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കൊളംബോ തീരത്തുള്ള ഹോങ് കോങ് കപ്പലിനാണ് നിർദ്ദേശം നൽകിയത്. എന്നാൽ ഇന്ത്യൻ തീരത്തേക്ക് അടുപ്പിക്കുന്ന കാര്യത്തിൽ കപ്പൽ അധികൃതർ മറുപടി നൽകിയിട്ടില്ലെന്ന് നാവിക സേന വൃത്തങ്ങൾ അറിയിച്ചു.ഹോങ് കോങിലെ പ്രധാന ഓഫീസിന്‍റെ തീരുമാനമറിഞ്ഞ ശേഷം മറുപടി പറയാമെന്നാണ് കപ്പൽ ക്യാപ്റ്റൻ അറിയിച്ചിരിക്കുന്നത്.

കൊച്ചി തീരത്തേക്ക് അടുക്കാൻ കഴിയില്ലെങ്കിൽ ആൻഡമാനിലെ പോർട്ട് ബ്ലെയറിലേക്ക് അടുക്കണമെന്നാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. നിലവിൽ കപ്പലിനെതിരെ കേരളത്തിൽ കേസ് ഇല്ലാത്തതിനാൽ നിർബന്ധപൂർവ്വം ഇവരെ രാജ്യത്തേക്ക് എത്തിക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ നാവിക സേന  അറിയിച്ചു. ശ്രീലങ്കൻ സമുദ്രാതിർത്തിയിലാണ് ഇപ്പോൾ കപ്പൽ സഞ്ചരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കലണ്ടർ പുറത്തിറക്കി ലോക്ഭവൻ, ദേശീയ സംസ്ഥാന നേതാക്കൾക്ക് ഒപ്പം സവർക്കറുടെ ചിത്രവും
അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്