വ്യാജരേഖ ചമച്ചെന്നാരോപണം; പി കെ ഫിറോസിനെതിരെ പോലീസ് കേസ്

By Web TeamFirst Published Feb 15, 2019, 10:58 PM IST
Highlights

ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയനമവുമായി ബന്ധപ്പെട്ട് മന്ത്രി എ സി മൊയ്തീന് താന്‍ നല്‍കിയ പരാതിയെന്ന നിലക്ക് പി കെ ഫിറോസ് വ്യാജരേഖ പുറത്തുവിട്ടെന്നായിരുന്നു ജയിംസ് മാത്യുവിന്‍റെ പരാതി.

കോഴിക്കോട്: വ്യാജരേഖ ചമച്ചെന്ന ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി കെ ഫിറോസിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് വെള്ളയില്‍ പോലീസാണ് കേസെടുത്തത്. വ്യാജരേഖ ചമച്ചു, അപകീര്‍ത്തിപെടുത്തി തുടങ്ങിയ കുറ്റങ്ങളില്‍ ഐപിസി 465, 469, 471, 500 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.  

ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി എ സി മൊയ്തീന് താന്‍ നല്‍കിയ പരാതിയെന്ന നിലയ്ക്ക് പി കെ ഫിറോസ് വ്യാജരേഖ പുറത്തുവിട്ടെന്നായിരുന്നു ജയിംസ് മാത്യുവിന്‍റെ പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു. 

തുടര്‍ന്ന് അന്വേഷണത്തിനായി കോഴിക്കോട് ജില്ല പോലീസ് മേധാവി  വെള്ളയില്‍ പോലീസിന് കൈമാറി. പി കെ ഫിറോസ് വാര്‍ത്താസമ്മേളനം നടത്തിയ ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് വെള്ളയില്‍ പോലീസ് സ്റ്റേഷന്‍റെ പരിധിയിലാണുള്ളത്.

click me!