ചന്ദ കൊച്ചാറിനെതിരെ സിബിഐ കേസ്; വീഡിയോകോണ്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ റെയ്ഡ്

By Web TeamFirst Published Jan 24, 2019, 1:34 PM IST
Highlights

വീഡിയോകോൺ  ഗ്രൂപ്പുമായി ബന്ധപ്പെട്ട അനധികൃത ഇടപാടിലാണ് കേസ് എടുത്തത്.  കേസുമായി ബന്ധപ്പെട്ട് മുംബൈ, ഔറംഗാബാദ് എന്നിവിടങ്ങളിലായി  നാല് സ്ഥലത്ത് സിബിഐ റെയ്ഡ് നടത്തി.

ദില്ലി: ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദാ കൊച്ചാറിനെതിരായ കേസിൽ  സിബിഐ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. വീഡിയോകോൺ  ഗ്രൂപ്പുമായി ബന്ധപ്പെട്ട അനധികൃത ഇടപാടിലാണ് കേസ് എടുത്തത്. കേസുമായി ബന്ധപ്പെട്ട് മുംബൈ, ഔറംഗാബാദ് എന്നിവിടങ്ങളിലായി  4 സ്ഥലത്ത് സിബിഐ റെയ്ഡ് നടത്തി.

വീഡിയോകോണ്‍ ഗ്രൂപ്പിന് അനധികൃതമായി കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചെന്ന പരാതിയിലാണ് ചന്ദാ കൊച്ചാറിനെതിരേ അന്വേഷണം നടക്കുന്നത്. ആരോപണത്തെ തുടർന്ന് ചന്ദാ കൊച്ചാർ ബാങ്കിന്‍റെ എം ഡി സ്ഥാനം രാജിവെച്ചിരുന്നു. സന്ദീപ് ബക്ഷിയെ പുതിയ എംഡിയായി തെരെഞ്ഞടുക്കുകയും ചെയ്തിരുന്നു. ഐസിഐസിഐ ബാങ്ക് വീഡിയോകോണിന് വഴിവിട്ട് വായ്പ നൽകിയെന്ന ആരോപണത്തിൽ സി ബി ഐ ചന്ദാ കൊച്ചാറിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു

ചന്ദാ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനുമെതിരെയാണ് അന്വേഷണം. നഷ്ടത്തിലായ വിഡിയോ കോൺ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ അനുവദിച്ചതിന് പിന്നിൽ ചന്ദ കൊച്ചാറിന്‍റെ വ്യക്തി താൽപര്യങ്ങളുണ്ടെന്നും അവരുടെ കുടുംബങ്ങൾ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമായിരുന്നു ആരോപണം.


 

click me!