ഫേസ്ബുക്ക് പോസ്റ്റിട്ടതിന്‍റെ പേരില്‍ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ഥി മാപ്പപേക്ഷ നല്‍കി

Published : Oct 11, 2018, 11:09 PM IST
ഫേസ്ബുക്ക് പോസ്റ്റിട്ടതിന്‍റെ പേരില്‍ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ഥി മാപ്പപേക്ഷ നല്‍കി

Synopsis

അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്ന പേരിൽ കേരള കേന്ദ്ര സർവകലാശാലയിൽ നിന്നും സസ്പെൻഷൻ നേരിട്ട വിദ്യാർഥി മാപ്പപേക്ഷ നൽകി. സർവകലാശാല രജിസ്ട്രാർക്കാണ് മാപ്പപേക്ഷ എഴുതി നൽകിയത്.

കാസര്‍കോട്: അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്ന പേരിൽ കേരള കേന്ദ്ര സർവകലാശാലയിൽ നിന്നും സസ്പെൻഷൻ നേരിട്ട വിദ്യാർഥി മാപ്പപേക്ഷ നൽകി. സർവകലാശാല രജിസ്ട്രാർക്കാണ് മാപ്പപേക്ഷ എഴുതി നൽകിയത്. കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ വിളിച്ച യോഗ തീരുമാനമനുസരിച്ചാണ് വിദ്യാർഥി മാപ്പപേക്ഷനൽകിയത്.

മാപ്പപേക്ഷ പരിഗണിച്ച്‌ ക്യാമ്പസ് തുറക്കണമെന്നും വിദ്യാർത്ഥിയെ തിരിച്ചെടുക്കണമെന്നുമായിരുന്നു യോഗത്തിലെ ആവശ്യം. പക്ഷെ ക്യാമ്പസ് തുറക്കണമെങ്കിൽ പ്രധിഷേധം അവസാനിപ്പിച്ചെന്നും ഇനി സമരം നടത്തില്ലെന്നും രേഖാമൂലം എഴുതി നൽകണമെന്നാണ് സർവകലാശാലയുടെ നിലപാട്. വിദ്യാർത്ഥിയെ തിരിച്ചെടുത്ത് ഉത്തരവിറങ്ങും വരെ അധ്യാപനവും സർവ്വകലാശാലയുടെ പ്രവർത്തനവും തടസ്സപെടുത്താതെ സമരം തുടരാണ് വിദ്യാർത്ഥികളുടെ നീക്കം.

നിലവിൽ അധ്യാപനം മാത്രമാണ് നിർത്തിയിരുന്നത്. അതേസമയം ജീവനക്കാരും അധ്യപകരും ക്യാമ്പസിൽ എത്തുന്നുണ്ട്. പഠനം തടസപ്പെടുത്തില്ലെന്ന് ഉറപ്പ് നൽകിയ സാഹചര്യത്തിൽ ക്യാമ്പസ് തുറക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നുണ്ട്. തിങ്കളാഴ്ചയോടെ പഠനം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും