കേരളത്തിൽ ഡാമുകളുടെ നിയന്ത്രണം പാളിയില്ലെന്ന് കേന്ദ്ര ജലകമ്മീഷൻ

By Web TeamFirst Published Sep 6, 2018, 9:45 AM IST
Highlights

കേരളത്തിൽ ഡാമുകളുടെ നിയന്ത്രണം പാളിയില്ലെന്ന് കേന്ദ്ര ജലകമ്മീഷൻ. കേന്ദ്ര ജലകമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് ജലവിഭവ മന്ത്രാലയത്തിന് നല്‍കി.

ദില്ലി: കേരളത്തിൽ ഡാമുകളുടെ നിയന്ത്രണം പാളിയില്ലെന്ന് കേന്ദ്ര ജലകമ്മീഷൻ. കേന്ദ്ര ജലകമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് ജലവിഭവ മന്ത്രാലയത്തിന് നല്‍കി. ഇടുക്കിയിൽ പുറത്തേക്കൊഴുക്കാവുന്നതിൻറെ നാലിനൊന്ന് ജലമാണ് തുറന്നു വിട്ടത്. പ്രളയജലം ഉൾക്കൊള്ളാൻ ഒരു പരിധി വരെ ഇടുക്കിയ്ക്കായി. കക്കി ഡാം തുറക്കാൻ വൈകിയെന്നും എന്നാല്‍ ഇത് കുട്ടനാടിനെ ഓർത്തിട്ടായിരുന്നുവെന്നും റിപ്പോർട്ട് തയ്യാറാക്കിയ എൻ എൻ റായി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇടമലയാറിൽ ഒഴുകിവന്ന അധികജലം മാത്രമാണ് തുറന്നു വിട്ടത്. തണ്ണീർമുക്കം ബണ്ടിലെ തടസ്സം നദികളുടെ ഗതി മാറ്റി.  -ഒഴുക്കിവിടാവുന്നതിൻറെ ഇരട്ടിയലധികം ജലം തണ്ണീർമുക്കം ബണ്ടിലെത്തി. അച്ചൻകോവിൽ, മീനച്ചിലാറുകളിൽ പുതിയ ജലസംഭരണി ആലോചിക്കണം. കൂടുതൽ ജലസംഭരണികൾ വേണമെന്ന നിര്‍ദ്ദേശവും റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്നു. 

click me!