പുതുപ്പള്ളി പഞ്ചായത്തിന്‍റെ വികസന സദസ് വേദിക്ക് മുന്നിൽ കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ, അനുവാദമില്ലാതെ തന്‍റെ പേരും ചിത്രവും ഉപയോഗിച്ചെന്ന് ആക്ഷേപം

Published : Oct 27, 2025, 01:06 PM IST
Chandi oommen

Synopsis

നിർമ്മാണം നിലച്ചു കിടക്കുന്ന മിനി സിവിൽ സ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേരിടുന്നതിരെയും  വിമർശനം

കോട്ടയം: പുതുപ്പള്ളി പഞ്ചായത്തിന്റെ വികസന സദസ് നടന്ന വേദിക്ക് മുന്നിൽ ചാണ്ടി ഉമ്മൻ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പരിപാടിയുടെ പോസ്റ്ററിലും പ്രചരണ സാമഗ്രികളിലും അനുവാദമില്ലാതെ പേരും ചിത്രവും ഉപയോഗിച്ചെന്നു ആരോപിച്ചായിരുന്നു പ്രതിഷേധം. നിർമ്മാണം നിലച്ചു കിടക്കുന്ന മിനി സിവിൽ സ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേരിടുന്നതിരെയും ചാണ്ടി വിമർശനം ഉന്നയിക്കുന്നു. സംസ്ഥാന സർക്കാർ ഒന്നും ചെയ്യാതെ സിവിൽ സ്റ്റേഷൻ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത് രാഷ്ട്രീയ പാപ്പരത്തം ആണെന്നും ചാണ്ടി ഉമ്മൻ. വികസന സദസ്സ് തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ ചാണ്ടി ഉമ്മൻ പ്രതിഷേധം തുടർന്നു

PREV
Read more Articles on
click me!

Recommended Stories

'എപ്പോഴും ലൊക്കേഷൻ ഓണായിരിക്കണം'! സ്മാർട്ട് ഫോൺ കമ്പനികളോട് കേന്ദ്രത്തിന്റെ നിർദേശം, എതിർത്ത് കമ്പനികൾ -റിപ്പോർട്ട്
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ