ഇന്ത്യയിലെ നാഷണൽ മ്യൂസിയത്തിൽ പുരാവസ്കുക്കൾ കുറവാണല്ലോ എന്ന് ബ്രിട്ടീഷ് വ്ളോഗർ; സഹയാത്രികയുടെ മറുപടി, കോഹിനൂർ വീണ്ടും ചർച്ചയിൽ

Published : Oct 27, 2025, 12:48 PM IST
British vlogger indian museum

Synopsis

ഒരു ബ്രിട്ടീഷ് വ്ലോഗറുടെ വൈറൽ വീഡിയോ, ഇന്ത്യൻ പുരാവസ്തുക്കൾ ബ്രിട്ടീഷ് മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടു. കൊളോണിയൽ കാലഘട്ടത്തിൽ കടത്തിയ അമൂല്യവസ്തുക്കൾ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

ദില്ലി: ഇന്ത്യൻ പുരാവസ്തുക്കൾ ബ്രിട്ടീഷ് മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്നതിനെക്കുറിച്ചുള്ള വർഷങ്ങളായുള്ള ചർച്ചകൾക്ക് വീണ്ടും തീപിടിക്കുന്നു. ഒരു ബ്രിട്ടീഷ് വ്ലോഗറും സഹയാത്രികയും തമ്മിലുള്ള സംഭാഷണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ ചര്‍ച്ചകൾ വീണ്ടും ശക്തമായിരിക്കുന്നത്. ബ്രിട്ടീഷ് വ്ലോഗറായ അലക്‌സ് ദില്ലിയിലെ നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യ സന്ദർശിക്കുന്നതിനിടെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഗാലറികളിലൂടെ നടക്കുമ്പോൾ അലക്‌സ് തന്‍റെ സഹയാത്രികയായ അമിനയോട് ചോദിച്ചു: “നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യയിൽ എന്തുകൊണ്ടാണ് ഇത്രയും കുറഞ്ഞ പുരാവസ്തുക്കൾ ഉള്ളതെന്ന് നിങ്ങൾക്ക് അറിയാമോ?”അമിനയുടെ മറുപടി വളരെ ശക്തമായിരുന്നു: 'അതെല്ലാം ലണ്ടനിലാണെന്ന് ഞാൻ കരുതുന്നു'. ഉടൻ തന്നെ അലക്‌സ് അത് ശരിവെച്ച് തലയാട്ടി, 'ഓ, അതെ, എനിക്കോർമ്മയുണ്ട്' എന്നും പറഞ്ഞു.

കൊളോണിയൽ കാലത്തെ കവർച്ച

ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടു. കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് കടത്തിയ നിരവധി അമൂല്യ വസ്തുക്കൾ ഇപ്പോഴും അവിടെ തുടരുന്നതിനെക്കുറിച്ചുള്ള 'നോവുന്ന സത്യം' ഈ സംഭാഷണം വെളിപ്പെടുത്തുന്നുവെന്ന് നിരവധി ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തമായ ഇന്ത്യൻ നിധികളിൽ ചിലതാണ് ലണ്ടൻ ടവറിൽ സൂക്ഷിച്ചിട്ടുള്ള കോഹിനൂർ വജ്രം, അമരാവതി മാർബിളുകൾ, ടിപ്പു സുൽത്താൻ്റെ സ്വകാര്യ വസ്‌തുക്കൾ എന്നിവ. 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ ശേഖരിച്ച ആയിരക്കണക്കിന് പുരാവസ്തുക്കൾ ഇപ്പോഴും യുകെയിൽ ഉണ്ടെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.

കോഹിനൂർ

പേർഷ്യൻ ഭാഷയിൽ 'പ്രകാശത്തിന്‍റെ പർവ്വതം' എന്നറിയപ്പെടുന്ന കോഹിനൂർ (Koh-i-Noor) 105 കാരറ്റ് വജ്രമാണ്. ഇന്ത്യയിലെ ഭരണാധികാരികളുടെ കൈവശമുണ്ടായിരുന്ന ഈ വജ്രം, പഞ്ചാബ് പിടിച്ചടക്കിയതിനെത്തുടർന്ന് മഹാരാജാ രഞ്ജിത് സിംഗിന്‍റെ നിധിശേഖരത്തിൽ നിന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്വന്തമാക്കി. പിന്നീട് ഇത് വിക്ടോറിയ രാജ്ഞിക്ക് സമർപ്പിക്കുകയായിരുന്നു. തങ്ങളുടെ സാംസ്കാരിക സ്വത്തുക്കൾ തിരികെ കൊണ്ടുവരാനായി ഇന്ത്യ സമീപ വർഷങ്ങളിൽ ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.

 

 

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡിന്‍റെ പരിശോധന
കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, ന്യൂഇയർ ആഘോഷത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്