കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാത്തത് കുറ്റബോധം കൊണ്ട്; പിണറായിക്കെതിരെ ചെന്നിത്തല

By Web TeamFirst Published Feb 22, 2019, 2:41 PM IST
Highlights

ഇരട്ട കൊലപാതക കേസിൽ സിപിഎം കൊണ്ടു കൊടുത്ത പ്രതികളെ ആണ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളത്. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാൻ ഉള്ള ബോധപൂർവം ആയ ശ്രമമാണ് സിപിഎം നടത്തുന്നത്. സിബിഐ അന്വേഷണത്തിനായി ഏതറ്റം വരെയും കോൺഗ്രസ് തയ്യാറാണെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം :കാസർകോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് മുഖ്യമന്ത്രി സന്ദര്ശിക്കാതിരുന്നത് കുറ്റബോധം കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലാപാടാണ് സർക്കാരിനുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. 

ഇരട്ട കൊലപാതക കേസിലെ യഥാർത്ഥ പ്രതികളെ അല്ല ഇപ്പോൾ പിടിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎം കൊണ്ടു കൊടുത്ത പ്രതികളെ ആണ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളത്. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാൻ ഉള്ള ബോധപൂർവം ആയ ശ്രമമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് നടക്കുന്നതെന്നും 
സി ബി ഐ അന്വേഷണത്തിനായി ഏതറ്റം വരെയും കോൺഗ്രസ് തയ്യാറാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. 

സർക്കാരിനോട് വിധേയത്വം ഉള്ള ഉദ്യോഗസ്ഥനെ വച്ചു കൊണ്ടുള്ള അന്വേഷണം അംഗീകരിക്കാൻ ആകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡ്യൂപ്ലിക്കേറ്റ് പ്രതികളുമയാണ് ഇപ്പോൾ കേസ് മുന്നോട്ടു പോകുന്നത്. ഡി ജി പി യുടെ സ്ഥാനത്ത് റോബർട്ട് നെ ഇരുത്തിയാൽ മതിയെന്നും ചെന്നിത്തല പരിഹസിച്ചു


 

click me!