നിയമസഭാ കവാടത്തില്‍ എംഎല്‍എമാരുടെ സത്യഗ്രഹം; സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്ന് ചെന്നിത്തല

Published : Dec 05, 2018, 09:49 AM ISTUpdated : Dec 05, 2018, 11:04 AM IST
നിയമസഭാ കവാടത്തില്‍ എംഎല്‍എമാരുടെ സത്യഗ്രഹം; സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്ന് ചെന്നിത്തല

Synopsis

മൂന്ന് യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹം നിയമസഭാ കവാടത്തില്‍ തുടരുന്നു. പ്രശ്ന പരിഹാരത്തിന് സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

 

തിരുവനന്തപുരം:  ശബരിമല പ്രശ്നത്തിൽ യുഡിഎഫിന്‍റെ മൂന്ന് എംഎല്‍എമാരുടെ സത്യഗ്രഹം നിയമസഭാ കവാടത്തില്‍ തുടരുന്ന സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിന് സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് സ്പീക്കറും അറിയിച്ചു‍. പ്രതിപക്ഷം ചോദ്യോത്തര വേളയുമായി സഹകരിക്കുന്നു. ചോദ്യോത്തര വേള ഇപ്പോള്‍ പുരോഗമിക്കുകയാണ്. 

ശബരിമല വിഷയത്തിൽ നാല് ദിവസം തുടർച്ചയായി പ്രതിപക്ഷം സഭ സ്തംഭിപ്പിച്ച ശേഷം നിയമസഭാ നടപടികളുമായി സഹകരിക്കാന്‍  പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു.  

അതേസമയം, ശബരിമല പ്രശ്നത്തിൽ യുഡിഎഫിന്‍റെ മൂന്ന് എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. വി എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, എൻ. ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍