തെരുവുനായ ശല്യം സംസ്ഥാന ദുരന്തമായി കേരള സർക്കാർ പ്രഖ്യാപിക്കണം , പേ വിഷബാധ പരത്തുന്ന തെരുവുനായ്ക്കളെ കൊന്നൊടുക്കണം :ചെറിയാൻ ഫിലിപ്പ്

Published : Jul 29, 2025, 09:51 AM IST
Street Dog Spreading Disease

Synopsis

മനുഷ്യജീവനെ ഹനിക്കുന്ന തെരുവുനായ്ക്കൾക്ക് സംരക്ഷണം നൽകുന്ന മൃഗനിയമത്തിൽ മാറ്റം വരുത്തണം

തിരുവനന്തപുരം:മൃഗ ജനന നിയന്ത്രണ നിയമപ്രകാരം കേരളത്തിലെ അമ്പതുലക്ഷത്തോളം വരുന്ന തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുകയും വാക്സിനേഷൻ നൽകുകയും ചെയ്യുന്നത് അപ്രായോഗികമായതിനാൽ, പേ വിഷബാധ പരത്തുന്ന അവയെ കൊന്നൊടുക്കുകയല്ലാതെ മറ്റൊരു പരിഹാര മാർഗ്ഗമില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു

കേരളത്തിൽ അഞ്ചു വർഷത്തിനുള്ളിൽ മൂന്നു ലക്ഷത്തോളം പേരെ തെരുവ് നായ്ക്കൾ കടിക്കുകയും 109 പേർ മരിക്കുകയും ചെയ്തത് ഗുരുതരമായ സാമൂഹ്യ പ്രശ്നമാണ്. മനുഷ്യജീവനെ ഹനിക്കുന്ന തെരുവുനായ്ക്കൾക്ക് സംരക്ഷണം നൽകുന്ന മൃഗനിയമത്തിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാരിനോട് കേരള സർക്കാരും ഹൈക്കോടതിയും ആവശ്യപ്പെടണം.

ഹൈക്കോടതി നിർദ്ദേശിച്ച പോലെ തെരുവുനായ ശല്യം ഒരു സംസ്ഥാന ദുരന്തമായി കേരള സർക്കാർ പ്രഖ്യാപിക്കണം. വളർത്തുനായ്ക്കൾക്ക് ലൈസൻസ് ഏർപ്പെടുത്തുകയും അവർ പുറത്തുള്ള ആരെയെങ്കിലും കടിച്ചാൽ ഉടമകളെ ശിക്ഷിക്കാൻ നിയമമുണ്ടാക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV
Read more Articles on
click me!

Recommended Stories

ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ
നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ