അമൃത്സർ സ്ഫോടനം: പ്രതികളെക്കുറിച്ച് സൂചന നൽകുന്നവർക്ക് അമ്പത് ലക്ഷം പാരിതോഷികം

Published : Nov 19, 2018, 05:50 PM IST
അമൃത്സർ സ്ഫോടനം: പ്രതികളെക്കുറിച്ച് സൂചന നൽകുന്നവർക്ക് അമ്പത് ലക്ഷം പാരിതോഷികം

Synopsis

പഞ്ചാബ് പൊലീസിന്റെ ഹെൽപ് ലൈൻ നമ്പറിൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാം. വിവരങ്ങൾ നൽകുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തു വിടില്ലെന്ന് പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്. 

അമൃത്സർ: അമൃത്സറിലെ രാജസൻസി ​​​ഗ്രാമത്തിലെ പ്രാർത്ഥനാ ഹാളിന് നേരെ നടന്ന ​ഗ്രനേഡ് ആക്രമണത്തിലെ പ്രതികളെക്കുറിച്ച് സൂചന നൽകുന്നവർക്ക് അമ്പത് ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് പ്രഖ്യാപിച്ചു. സ്ഫോടനത്തിൽ പതിനഞ്ച് പേർക്ക് പരിക്കേൽക്കുകയും മൂന്നുപേർ മരിക്കുകയും ചെയ്തിരുന്നു. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടം​ഗസംഘമാണ് പ്രാർത്ഥനാ ഹാളിന് നേരെ ​ഗ്രനേഡ് എറിഞ്ഞതെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തൽ നടത്തിയിരുന്നു.

പഞ്ചാബ് പൊലീസിന്റെ ഹെൽപ് ലൈൻ നമ്പറിൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാം. വിവരങ്ങൾ നൽകുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തു വിടില്ലെന്ന് പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി അപകടസ്ഥലം സന്ദർശിക്കും. മതപണ്ഡ‍ിതൻ ഉൾപ്പെടെ മൂന്ന് പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് തീവ്രവാദ സ്വഭാവമാണുള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് സൗജന്യ വൈദ്യസഹായവും നൽകുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് ഉറപ്പ് നൽകിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്