കത്വയിൽ മലയാളി പാസ്റ്റര്‍ നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രത്തിൽ കുട്ടികള്‍ക്ക് നേരെ ലൈംഗിക പീഡനം

Published : Sep 08, 2018, 05:14 PM ISTUpdated : Sep 10, 2018, 12:45 AM IST
കത്വയിൽ  മലയാളി പാസ്റ്റര്‍ നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രത്തിൽ കുട്ടികള്‍ക്ക് നേരെ ലൈംഗിക പീഡനം

Synopsis

തോമസ് ആന്‍റണി ഉപദ്രവിച്ചിരുന്നതായി കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. കുഞ്ഞുങ്ങള്‍ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി

ദില്ലി: ജമ്മു കാശ്മീരിലെ കത്വയിൽ  മലയാളിയായ പാസ്റ്റര്‍ നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രത്തിൽ കുട്ടികള്‍ക്ക് നേരെ പീഡനം. പാസ്റ്റർ തോമസ് ആന്റണിയെ അറസ്റ്റ് ചെയ്തു. 20 കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് പൊലീസ്  മാറ്റി. 

തോമസ് ആന്‍റണി ഉപദ്രവിച്ചിരുന്നതായി കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. കുഞ്ഞുങ്ങള്‍ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതേ തുടര്‍ന്ന് ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് എട്ട് പെൺകുട്ടികളെയും 12 ആൺകുട്ടികളെയുമാണ് പൊലീസ് മാറ്റിയത്. 

വാടക കെട്ടിടത്തിൽ പേരോ, ബോർഡോ ഇല്ലാതെയാണ് ശിശു സംരക്ഷണ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം. പെൺകുട്ടികളെ നോക്കാൻ സ്ത്രീ ജീവനക്കാരുണ്ടായിരുന്നില്ല. പത്താൻകോട്ടിലെ പെന്തകോസ്തൽ മിഷന്റെ സഹായത്തോടെയാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത് എന്നാണ്  തോമസ് ആന്റണിയുടെ മൊഴി. പെന്തകോസ്റ്റൽ മിഷൻ ഇത് നിഷേധിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പതിവ് ജോലിക്കിടെ റോഡില്‍ ഒരുബാഗ്, തുറന്നപ്പോള്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം, മനസ്സ് പതറാതെ പത്മ ഉടമസ്ഥരെ ഏല്‍പ്പിച്ചു, മുഖ്യമന്ത്രിയുടെ അഭിനന്ദനം
തെരഞ്ഞെടുപ്പ് വാ​ഗ്ദാനം നിറവേറ്റാൻ 200ഓളം നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തി, ഒരാഴ്ചക്കിടെ കൊന്നത് 500എണ്ണത്തെ