
ശ്രീനഗര്‍: വെള്ളിയാഴ്ചകളില്‍ ശ്രീനഗറില്‍ സൈന്യത്തിനെതിരെ കല്ലേറിന് പിന്നിലുളള യഥാര്‍ത്ഥ പ്രതികളെ പിടികൂടാനായി പുതിയ തന്ത്രം പരീക്ഷിച്ച് കശ്മീര്‍ പൊലീസ്. കല്ലേറുകാരുടെ കൂട്ടത്തില്‍ അവരില്‍ ഒരാളായി നുഴഞ്ഞുകയറി നേതൃത്വം നല്‍കുന്നവരെ പിടികൂടുകയാണ് കശ്മീര്‍ പൊലീസിന്റെ പദ്ധതി.
വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷമാണ് സൈന്യത്തിന് നേരെ ശക്തമായ കല്ലേറ് നടക്കാറുളളത്. ഇന്നലെ നമസ്കാരത്തിന് ശേഷം കല്ലേറ് നടന്നെങ്കിലും സൈന്യം തിരിച്ചടിച്ചില്ല. ടിയര്‍ ഗ്യാസ് പ്രയോഗമോ ലാത്തി ചാര്‍ജോ നടത്താന്‍ സൈന്യം തയ്യാറായില്ല. കല്ലേറ് നടന്നപ്പോള്‍ പരമാവധി ഇതില്‍ നിന്നും ഒഴിഞ്ഞുമാറി സിആര്‍പിഎഫ് കാത്തിരുന്നു. 100ല്‍ അധികം കല്ലേറുകാരെ രണ്ട് പേരാണ് നയിച്ചത്.
എന്നാല്‍ ഉടന്‍ തന്നെ സൈന്യം ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ഇതോടെ ചിതറിയ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നും തിരിച്ചറിഞ്ഞ രണ്ട് പേരേയും പൊലീസുകാര്‍ പിടികൂടി. കല്ലെറിഞ്ഞവര്‍ വാ പൊളിച്ച് നോക്കി നില്‍ക്കെ ഇവര്‍ക്കിടയില്‍ നിന്നുളള മുഖം മറച്ചെത്തിയ പൊലീസുകാര്‍ നേതൃത്വം നല്‍കിയവരെ കൈയ്യോടെ പിടികൂടി.
തുടര്‍ന്ന് കാത്തിരുന്ന വാഹനങ്ങളിലേക്ക് ഇവരെ കൊണ്ടുപോയി. കൂടാതെ കല്ലേറുകാരെ പേടിപ്പിക്കാനായി കളിത്തോക്കാണ് പൊലീസുകാര്‍ കൈയ്യില്‍ കരുതിയിരുന്നത് സംഭവത്തിന് പിന്നാലെ കല്ലേറു നടത്തിയവര്‍ പ്രതിഷേധം നിര്‍ത്തി വച്ച് കൂട്ടം തെറ്റി തിരികെ പോയി. 2010ലും സമാനമായ തന്ത്രം പൊലീസ് പയറ്റിയിരുന്നു.
കഴിഞ്ഞ ദിവസം കശ്മീര്‍ പൊലീസ് മേധാവി ആയിരുന്ന എസ്പി വൈദിനെ മാറ്റി ദില്‍ബാഗ് സിങ്ങിന് ചുമതല ഏല്‍പ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. അടുത്തിടെ ഭീകരർ തട്ടിക്കൊണ്ടുപോയ പൊലീസുകാരുടെ ബന്ധുക്കളെ വിട്ടുകിട്ടുന്നതിനു ഭീകരന്റെ പിതാവിനെ പൊലീസ് കസ്റ്റഡിയിൽനിന്നും മോചിപ്പിച്ചതാണ് വൈദിന്റെ സ്ഥാനചലനം വേഗത്തിലാക്കാൻ ഇടയാക്കിയത്. സംസ്ഥാന ഇന്റലിജൻസ് മേധാവി അബ്ദുൾ ഗനി മിറിനെയും മാറ്റിയിരുന്നു. ഡോ. ബി.ശ്രീനിവാസാണ് അബ്ദുൾ ഗനിക്കു പകരമായി ഇന്റലിജൻസ് തലപ്പത്ത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam