
ചെന്നൈ: തമിഴ്നാട് ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു. പൊട്ടിത്തെറി നടന്ന കൃഷ്ണസാമി പടക്ക നിര്‍മാണശാല പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
കൃഷ്ണൻ, മാരിയപ്പൻ, പൊന്നുസ്വാമി എന്നിവരാണ് മരിച്ചത്. 2 പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റവർ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയിലാണുള്ളത്.
ദീപാവലി ആഘോഷങ്ങള്‍ക്ക് വേണ്ടി പടക്ക നിര്‍മാണം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിധിയിലധികം പടക്കം സൂക്ഷിച്ചതും അപകട കാരണമായെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സ്ഥാപനത്തിന്‍റെ ഉടമ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam