പാമ്പുകടിയേറ്റ് 8 വയസുകാരന്റെ മരണം: 'എന്താണ് കടിച്ചതെന്ന് അറിയാൻ സാധിച്ചില്ല'; ചികിത്സാപിഴവില്ലെന്ന് ചിറയിൻകീഴ് ആശുപത്രി

Published : Apr 23, 2026, 02:23 PM IST
snake bite death

Synopsis

കുട്ടിയുടെ ബ്ലഡ്‌ 10 മിനുട്ടിൽ ക്ലോട്ട് ആയി എന്നും അതുകൊണ്ടാണ് ആന്റി വെനോം നൽകാതിരുന്നതെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം.

തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ട് വയസുകാരൻ മരിച്ച സംഭവത്തിൽ ആരോപണങ്ങൾ നിഷേധിച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രി. ചികിത്സ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രിയുടെ ഭാ​ഗത്ത് നിന്നുള്ള വിശദീകരണം. എന്താണ് കടിച്ചതെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ബ്ലഡ്‌ ക്ലോട്ട് ടെസ്റ്റ്‌ അടക്കം നടത്തിയെന്ന് സൂപ്രണ്ട് വ്യക്തമാക്കി. 20 മിനുട്ടിൽ ബ്ലഡ്‌ ക്ലോട്ട് ആകാതിരുന്നാൽ മാത്രമാണ് ആന്റി വെനം നൽകുക. കുട്ടിയുടെ ബ്ലഡ്‌ 10 മിനുട്ടിൽ ക്ലോട്ട് ആയി എന്നും അതുകൊണ്ടാണ് ആന്റി വെനോം നൽകാതിരുന്നതെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം. കുട്ടി ഛർദ്ദിച്ചപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടി സ്റ്റേബിൾ ആയിരുന്നുവെന്നാണ് സൂപ്രണ്ട് പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാർക്കിന് പിന്നിലെ ചതുപ്പിൽ വീണ് അഞ്ച് വയസുകാരൻ മരിച്ച സംഭവം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു
'അനിത എന്റെ കരം പിടിച്ചെത്തിയിട്ട് ഇന്ന് 40 വർഷം'; വിവാഹ വാർഷിക ദിനത്തിൽ ഭാര്യയെ പ്രകീർത്തിച്ച് രമേശ് ചെന്നിത്തല