പെരുമ്പാവൂര്‍ പള്ളി തര്‍ക്കം; ഓര്‍ത്തഡോക്സ് വിഭാഗത്തെ പള്ളിയില്‍ വീണ്ടും തടഞ്ഞ് യാക്കോബായ വിഭാഗം

Published : Feb 17, 2019, 11:00 AM ISTUpdated : Feb 17, 2019, 12:49 PM IST
പെരുമ്പാവൂര്‍ പള്ളി തര്‍ക്കം; ഓര്‍ത്തഡോക്സ് വിഭാഗത്തെ പള്ളിയില്‍ വീണ്ടും തടഞ്ഞ് യാക്കോബായ വിഭാഗം

Synopsis

പൊലീസ് സ്ഥത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ പള്ളിക്കുള്ളില്‍ പ്രവേശിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. 

കൊച്ചി: പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയില്‍ ആരാധനക്കെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം വീണ്ടും തടഞ്ഞു. ഇതോടെ ഓർത്തഡോൿസ്‌ വിഭാഗം പള്ളി പുറത്തു നിന്ന് പൂട്ടി. പ്രശ്നം രൂക്ഷമായതോടെ തഹസില്‍ദാരുടെ മധ്യസ്ഥതയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. പൊലീസ് സ്ഥത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ പള്ളിക്കുള്ളില്‍ പ്രവേശിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. 
 
ഓര്‍ത്തഡോക്സ് വിഭാഗത്തിന് പള്ളിയില്‍ മുഴുവന്‍ സമയ ആരാധന നടത്താമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം കുറുബാനയ്ക്ക് പള്ളിയിലെത്തിയ ഓര്‍ത്തജഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞിരുന്നു. പെരുമ്പാവൂര്‍ എസ് പി യുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയതോടെയാണ് തര്‍ക്കം അവസാനിപ്പിച്ച് പള്ളിയില്‍നിന്ന് വൈകീട്ടോടെ ഇരുവിഭാഗവും പിരിഞ്ഞ് പോയത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തന്ത്രിയുടെ അറസ്റ്റിലെ വിമർശനം: 'വിഷയത്തിൽ എൻഎസ്എസ് ഇടപെടില്ല, തന്ത്രി പറഞ്ഞതിൽ അഭിപ്രായം പറയാനില്ല, അന്വേഷണം നടക്കട്ടെ': ജി സുകുമാരൻ നായർ
ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; അറസ്റ്റിൽ ഗൂഢാലോചനയെന്ന തന്ത്രിയുടെ വാദം തള്ളി നിയമമന്ത്രി പി രാജീവ്, ഹൈക്കോടതി മേൽനോട്ടം വേണമെന്ന് പ്രതിപക്ഷം