ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുത്തെന്ന് കോക്ക് റോച്ച് ജനത പാർട്ടി , 22.4 മില്യൺ ഫോളോവേഴ്സ് നിലവിലുണ്ടെന്ന് പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേ

Published : May 24, 2026, 09:41 AM ISTUpdated : May 24, 2026, 09:46 AM IST
cjp

Synopsis

രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിനെ തുടർന്ന് അക്കൗണ്ട് വിലക്കിയതായി സിജെപി ആരോപിച്ചിരുന്നു

ദില്ലി ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുത്തതായി കോക്ക് റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേ അറിയിച്ചു 22.4 മില്യൺ ഫോളോവേഴ്സ് നിലവിലുണ്ട് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിനെ തുടർന്ന് അക്കൗണ്ട് വിലക്കിയതായി സിജെപി ആരോപിച്ചിരുന്നു

സി.ജെ പി മൂവ്മെന്റിനെതിരായ കേന്ദ്രസർക്കാർ നീക്കത്ത വിമർശിച്ച് കെ.സി. വേണുഗോപാൽ രംഗത്തെത്തി രാജ്യത്ത് തൊഴിലില്ലായ്മയും, വിലക്കയറ്റവും രൂക്ഷമാണ് ചെറുപ്പക്കാരെ പ്രതിഷേധങ്ങളിലേക്ക് തള്ളി വിടുന്നതിന് ഉത്തരവാദി ആരാണെന്ന് അദ്ദേഹം ചോദിച്ചു സർക്കാരിന്റെ കണ്ണ് തുറപ്പിക്കുന്ന യുവജനരോക്ഷമാണ് ഇപ്പോൾ പ്രകടമാകുന്നത് സർക്കാരിന്റെ കണ്ണുതുറപ്പിക്കുന്ന ഇത്തരം ആശയങ്ങളെ പോസിറ്റീവായി എടുക്കണം തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കാൻ ശ്രമിക്കണം സർക്കാർ അതിനെ അടിച്ചമർത്താൻ അല്ല ശ്രമിക്കേണ്ടത്

പെട്രോളിന്റെയും ഡീസലിന്റെയും വില പ്രതിദിനം കുതിച്ചുയരുകയാണ്  വരാനിരിക്കുന്ന കാലം അതീവ ദുഷ്കരം എന്നാണ് പ്രവചിക്കപ്പെടുന്നത് ഒരു തയ്യാറെടുപ്പുമില്ലാതെ ആഘോഷങ്ങളിലും തിമിർപ്പിലും ആണ് പ്രധാനമന്ത്രി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് പ്രധാനമന്ത്രി ഇറങ്ങേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

യാഥാസ്ഥിതിക വ്യവസ്ഥിതിക്കെതിരായ യുവജനരോഷത്തിൽ ഇന്ത്യയിലെ ഭരണകൂടങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒലിച്ചു പോകുന്ന കാലം വിദൂരമല്ലെന്ന് ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചു കോക്കറോച്ച് ജനതാ പാർട്ടി എന്ന രാഷ്ട്രീയ സങ്കല്പത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ വമ്പിച്ച വരവേല്പ് നൽകിയത് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെട്ട രോഷാകുലരും അസ്വസ്ഥരുമായ യുവതലമുറയാണ് . ഇതിനെ അരാഷ്ടീയ വാദമെന്ന് പറഞ്ഞ് അവഗണിക്കാനാവില്ല. സംഘടിത ന്യൂനപക്ഷമായ രാഷ്ട്രീയ കക്ഷികൾക്ക് പുറത്തുള്ള അസംഘടിത ഭൂരിപക്ഷത്തിൻ്റെ വികാരമാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഫലിക്കുന്നത്. ഇതിനെ രാഷ്ട്രീയ പാർട്ടികൾ മെറിറ്റ് അടിസ്ഥാനത്തിൽ ഉൾകൊള്ളേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം വി ഡി സതീശൻ എറണാകുളത്ത് പൊതുപരിപാടിയിൽ, ഡിസിസി സ്വീകരണം നൽകും
'മോദി ലോകം ചുറ്റുന്നു, അതുകൊണ്ട് ഒരു ഫലവുമില്ല'; കോക്രോച്ച് ജനതാ പാർട്ടിയെ അടിച്ചമർത്തരുതെന്ന് കെ സി വേണുഗോപാൽ