'ശബരിമലയില്‍ കാണിച്ച ഉത്സാഹം എൻഡോസൾഫാൻ വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിനില്ല': മുല്ലപ്പള്ളി രാമചന്ദ്രന്‍

By Web TeamFirst Published Feb 4, 2019, 9:53 AM IST
Highlights

സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്തവരുമായി നടത്തിയ ഒത്തുതീർപ്പ് പ്രഹസനം മാത്രമായിരുന്നെന്ന് മുല്ലപ്പള്ളി ആരോപിച്ചു. സുപ്രീം കോടതി വിധി പ്രകാരം ഉള്ള നഷ്ട പരിഹാരം ഉറപ്പ് നൽകിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ 

കാസര്‍ഗോഡ്: ശബരിമലയിൽ  കോടതി വിധി നടപ്പിലാക്കാൻ ഉത്സാഹം കാണിച്ച സർക്കാർ എൻഡോസൾഫാൻ വിധി നടപ്പിലാക്കുന്നില്ലെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എൻഡോസൾഫാൻ സമരം സർക്കാർ രാഷ്ട്രീയ വത്കരിക്കാൻ ശ്രമിച്ചു. ഇത് അംഗീകരിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കാസര്‍ഗോഡ് പറഞ്ഞു. 

എന്‍ഡോസള്‍ഫാന്‍ ബാധിക്കപ്പെട്ടവര്‍ക്കായി പുനരധിവാസ പദ്ധതി സർക്കാർ വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്തവരുമായി നടത്തിയ ഒത്തുതീർപ്പ് പ്രഹസനം മാത്രമായിരുന്നെന്ന് മുല്ലപ്പള്ളി ആരോപിച്ചു. സുപ്രീം കോടതി വിധി പ്രകാരം ഉള്ള നഷ്ട പരിഹാരം ഉറപ്പ് നൽകിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. 

പശ്ചിമ ബംഗാളില്‍ മമതയുടെ സമരം ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. മമതയുടെ സമരത്തെ പിന്തുണക്കുന്നുവെന്ന് പറഞ്ഞ മുല്ലപ്പള്ളി വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിലെ സിപിഎം നേത്രത്വവും 
പിബി അംഗങ്ങളും ആണ് ദേശീയ മതേതര  സഖ്യത്തിന് എതിര് നിൽക്കുന്നതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. കർണാടകയിൽ ബിജെപി അധികാരത്തിൽ വരണം എന്നായിരുന്നോ സിപിഎം ആഗ്രഹിച്ചിരുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. 

click me!