
പാലക്കാട്: പ്രളയ ദുരന്തത്തിൽപ്പെട്ട കേരളത്തെ തകർക്കുക എന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം നിഷേധാത്മക നിലപാട് തുടര്‍ന്നാലും പുനര്‍നിര്‍മ്മാണ നടപടികളുമായി കേരളം മുന്നോട്ട് പോകുമെന്ന് പിണറായി പറഞ്ഞു.
നിങ്ങൾ അങ്ങിനെ പുനർനിമിക്കണ്ട എന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. എന്നാൽ തകരണമെന്ന് ആരൊക്കെ ആഗ്രഹിച്ചാലും കേരളത്തെ പുനർനിർമിക്കുക തന്നെ ചെയ്യും. കേരളത്തിന് സഹായം ലഭ്യമാക്കാതിരിക്കാനാണ് കേന്ദ്ര നീക്കമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാലക്കാട് സാംബശിവന്‍ സ്മാരക പുരസ്കാരം പാലോളി മുഹമ്മദ്കുട്ടിക്ക് വിതരണം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം മേലേപട്ടാമ്പിയിൽ മുഖ്യമന്ത്രിക്കെതിരെ ബിജെപി പ്രതിഷേധ പ്രകടനം നടത്തി. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരായ നിലപാടെടുക്കുന്നു എന്നാരോപിച്ചായിരുന്നു പ്രകടനം. മുഖ്യമന്ത്രി പ്രസംഗിക്കുന്ന വേദിയിലേക്കാണ് പ്രകടനം നടത്തിയത്. വേദിക്ക് നൂറു മീറ്റർ അകലെ പ്രകടനം പൊലീസ് തടഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam